മീനങ്ങാടി: ഇന്ത്യൻ ചെസ്സ് അക്കാദമി വയനാടിൻറെയും മീനങ്ങാടി ഗ്രാമ പഞ്ചായത്ത് ചെസ്സ് അക്കാദമിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ 15 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് നാലു വരെ മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിൽ ജില്ലാ ജൂനിയർ ചെസ്റ്റ് ടൂർണമെൻറ് നടത്തും .12 വയസ്സിനും 18 വയസ്സിനും താഴെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായാണ് ടൂർണമെൻറ് നടത്തുന്നത്. ഓരോ വിഭാഗത്തിലും വിജയികൾക്ക് ട്രോഫികളും മെമെന്റോയും സർട്ടിഫിക്കറ്റുകളും മെഡലുകളും സമ്മാനമായി നൽകും.കൂടാതെ ടൂർണമെന്റിൽ പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും ട്രോഫികളും പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നതാണ്. ഓരോ വിഭാഗത്തിലും ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. മത്സരത്തിൽ പങ്കെടുക്കൻ താല്പര്യമുള്ളവർ- സെക്രട്ടറി ..വി. ആർ. സന്തോഷ് -9605020305 എന്ന നമ്പറിലോ അർബി ട്ടർ .രമേശ് ആർ 9744056901 എന്നീ നമ്പറിലോ ആഗസ്റ്റ് 10-ന് 5 മണിക്ക് മുമ്പ് പേരു രജിസ്റ്റർ ചെയ്യേണ്ടതാണ്. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഇ. വിനയൻ രാവിലെ 10 മണിക്ക് ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്യും.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...