മലപ്പുറത്തെ പതിനൊന്നംഗ ഹരിത കർമ്മ സേനാംഗങ്ങൾക്കാണ് ഇത്തവണ മൺസൂൺ ബംമ്പറടിച്ചത്. . പരപ്പനങ്ങാടി സ്വദേശികളായ ഷീജ, ശോഭ, പാര്‍വ്വതി, കാര്‍ത്ത്യായാനി, ലക്ഷ്മി, ബിന്ദു, ലീല, ബേബി, കുട്ടിമാളു, രാധ, ചന്ദ്രിക എന്നിവരാണ് ഈ ഭാഗ്യശാലികൾ
“മൂന്നു കൊല്ലമായി ഒരുമിച്ച് ഈ പണിയെടുക്കാൻ തുടങ്ങീട്ട്. ഇതുവരെ ഞങ്ങള്‍ പിരിഞ്ഞുപോയിട്ടില്ല. ഇനിയും പോവൂല. മരണം വരെ ഈ പണിയെടുക്കും”. കുട്ടിമാളു പറയുന്നു. രാധയാണ് മൺസൂൺ ബമ്പർ ടിക്കറ്റെടുത്തത്. മറ്റുള്ളവരോട് കൂടിയാലോചിച്ച് ഷെയറിട്ട് ടിക്കറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു. പ്രാരാബ്ധങ്ങളും കടബാധ്യതകളും തീരാൻ പോകുന്നതിന്റെ സന്തോഷത്തിലാണെന്ന് രാധ പറയുന്നു.
“കിട്ടുന്ന കോടികൾ ഞങ്ങൾ തുല്യമായി വീതിച്ചെടുക്കും. എത്ര കിട്ടുമെന്നുള്ള കണക്കൊന്നും കൂട്ടിയില്ല. പ്രാരാബ്ധങ്ങളും വിഷമങ്ങളുമൊക്കെയുണ്ട്. ബാങ്കുകാര് വന്നിരുന്നു. ആരും പറയുന്നതൊന്നും ഞങ്ങള്‍ കേട്ടില്ല. ഞങ്ങൾടെ സാറമ്മാര് പറയുന്ന പോലെ ഒക്കെ ചെയ്യും”. ലീല പറയുന്നു.
എല്ലാവരും കൂടി നാലമ്പലം പോകണം ഗുരുവായൂര്‍ പോകണമെന്നൊക്കെ പറയുന്നുണ്ട്. അക്കാര്യം ആലോചിക്കുന്നുണ്ട്. വേറെ യാത്രകളൊന്നും ഇപ്പോ ആലോചിച്ചിട്ടില്ലെന്നും ഈ പതിനൊന്ന് പേരും പറയുന്നു. തങ്ങളെല്ലാം വലിയ സന്തോഷത്തോടെയാണ് ജോലി ചെയ്യുന്നത്. സങ്കടങ്ങളെല്ലാം മറക്കുന്നത് അങ്ങനെയാണെന്നും ലക്ഷ്മി പറയുന്നു. അമ്മ മരിച്ചത് അടുത്തിടെയാണെന്ന് സങ്കടം പറഞ്ഞ് കരഞ്ഞ ലക്ഷ്മിയെ മറ്റുള്ളവർ ആശ്വസിപ്പിക്കുകയായിരുന്നു. ഓള് ഞങ്ങടെ കൂടപ്പിറപ്പാ, കരയാൻ വിടൂല്ലെന്നായിരുന്നു മറ്റുള്ളവർ പറഞ്ഞത്.
സന്തോഷം പങ്കുവച്ച് ലീല പാട്ടുപാടിയപ്പോൾ അതും ജനങ്ങൾക്കുള്ള സന്ദേശമായി. മാലിന്യങ്ങൾ വലിച്ചെറിയരുത് എന്ന അർത്ഥത്തിലുള്ള പാട്ടായിരുന്നു ലീല പാടിയത്. ഹരിത കർമ്മ സേനക്ക് 50 രൂപ നൽകുന്നത് വെറുതെയാണെന്ന് കരുതരുതെന്നും പാട്ടിലൂടെ പറഞ്ഞാണ് അവർ അവസാനിപ്പിച്ചത്.
മണ്‍സൂണ്‍ ബമ്പറെടുക്കാന്‍ ഇവര്‍ക്ക് പ്രചോദനമായത് ഓണം ബംപറിന് അടിച്ച 1,000 രൂപയാണ്. നഗരത്തില്‍ ലോട്ടറി വില്‍ക്കുന്നയാളില്‍ നിന്ന് നേരത്തെ മൂന്ന് തവണ ടിക്കറ്റ് എടുത്തിരുന്നു. ഇതില്‍ കഴിഞ്ഞ ഓണം ബമ്പറിന് 1,000 രൂപ ലഭിച്ചിരുന്നു. . പിന്നാലെയാണ് മണ്‍സൂണ്‍ ബംപര്‍ എടുത്തത്.
മണ്‍സൂണ്‍ ബംപര്‍ എടുക്കാന്‍ ടിക്കറ്റ് വില്പ്പനക്കാരന് നിര്‍ബന്ധിച്ചെങ്കിലും പൈസ ഇല്ലാത്തതിനാല്‍ ആദ്യം ടിക്കറ്റ് വേണ്ടെന്ന് പറയുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ഓണം ബംപറിന് 1,000 രൂപ അടിച്ചത് വില്പ്പനക്കാരന് ഓര്‍മ്മിപ്പിച്ചതോടെ ടിക്കറ്റ് എടുത്തു. 9 പേര് 25 രൂപ വീതവും രണ്ട് പേര് പന്ത്രണ്ടര രൂപ വീതവും കൊടുത്താണ് ടിക്കറ്റ് എടുത്തത്.അങ്ങനെ അവർ ഷെയറിട്ട് പന്ത്രണ്ടര രൂപ വെറുതെയായില്ല.
കൽപ്പറ്റ:- വയനാട് ജില്ലയിൽ കോൺഗ്രസ് നടത്തുന്ന തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്താൻ കേരളത്തിൻ്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ജില്ലയിൽ...
. മേപ്പാടി: രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ സമയബന്ധിതമായ എൻഡോസ്കോപ്പി നടപടിയിലൂടെ വിജയകരമായി പുറത്തെടുത്ത് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഗാസ്ട്രോ എന്ററോളജി വിഭാഗം കുട്ടിയുടെ...
മുഴുവന്‍ വീടുകളും പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് നല്കിയ വാക്കുപാലിക്കും കല്‍പ്പറ്റ: ചൂരല്‍-മുണ്ടക്കൈ ഉരുള്‍ദുരന്തബാധിതര്‍ക്കായുള്ള കോണ്‍ഗ്രസ് ഭവനപദ്ധതിക്കായി ഏറ്റെടുത്ത കുന്നമ്പറ്റയിലെ ഭൂമിയില്‍ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ്...
- നിരവധി മോഷണ കേസുകളില്‍ പ്രതിയായ പി. സരുണിനെയാണ് ഗാനമേളക്കിടെ പിടികൂടിയത് മീനങ്ങാടി: മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി വിവിധ സ്ഥാപനങ്ങളില്‍ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവിനെ സാഹസികമായി...
റിപ്പോർട്ട്: ദേവദാസ്. തൃശൂർ: കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ നടക്കുന്ന 64-ാമത് കേരള സ്കൂൾ കലോത്സവം - കലോൽസവം 2026 - മുഖ്യമന്ത്രി പിണറായി വിജയൻ ,...
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...