തൃക്കൈപ്പറ്റ ഉറവ് ഇൻഡിജിനസ് സയൻസ് ആന്റ് ടെക്നോളജി സ്റ്റഡി സെന്റർ നബാർഡിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന മുള നടൽ പരിശീലനത്തിന്റെയും മുള കൃഷി പ്രചാരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ എ. ഗീത നിർവഹിച്ചു. ലൈവ്‌ലി ഹുഡ് ആന്റ് എന്റർപ്രൈസ് പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ് അധ്യക്ഷത വഹിച്ചു. നബാർഡ് ഡി.ഡി.എം വി. ജിഷ പദ്ധതി വിശദീകരിച്ചു. ജില്ലയുടെ പരിസ്ഥിതിയും കാലാവസ്ഥയുമായി ബന്ധപ്പെട്ട് ഏറെ പ്രാധാന്യമുള്ള സസ്യമായ മുള ഒരു കൃഷി വിള എന്ന രീതിയിൽ ഏറെ സാധ്യതകളും അതോടൊപ്പം വെല്ലുവിളികളും നിറഞ്ഞതാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ മുളയുടെ പാരിസ്ഥിതിക പ്രാധാന്യം, സാധ്യതകൾ, നിർമ്മാണ മേഖലയിലെ മുളയുടെ ഉപയോഗം എന്നിവ ലക്ഷ്യം വെച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. മുള കൃഷിയിൽ തല്പരരായ സ്വന്തമായി ഭൂമിയുള്ള 100 പേരെ തിരഞ്ഞെടുത്ത് പരിശീലവും സാങ്കേതിക സഹായവും നൽകും. വ്യാവസായിക പ്രാധാന്യമുള്ള മുളയിനങ്ങൾ തിരഞ്ഞെടുത്ത് മുളന്തോട്ടങ്ങൾ നിർമ്മിക്കുകയും അതുവഴി വരുമാനമാർഗം സൃഷ്ടിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. മുളയുടെ ഉപയോഗം, പ്രജനന രീതി, മണ്ണുരുക്കൽ നടീൽ, ശാസ്ത്രീയ പരിചരണം വിളവെടുപ്പ് വിപണനം തുടങ്ങിയ മേഖലകളിൽ വിദഗ്ധർ ക്ലാസുകൾ നൽകും. മുള കൃഷിയിൽ താൽപര്യമുള്ളവർക്ക് അപേക്ഷ നൽകാം. പദ്ധതിയുടെ ഭാഗമായി മേപ്പാടി പഞ്ചായത്തിലെ ചെപ്പോട്ടുകുന്ന് നബാർഡ് നീർത്തട സംരക്ഷണ പദ്ധതി പ്രദേശത്തെ കർഷകർക്ക് മുളംതൈ വിതരണം ചെയ്തു. മേപ്പാടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജു ഹെജമാടി, എ.ഡി.എം എൻ.ഐ ഷാജു, ഡെപ്യൂട്ടി കളക്ടർ കെ. അജീഷ്, ഡി.ഐ.സി ജനറൽ മാനേജർ ലിസിയാമ്മ സാമുവൽ, പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ എ. സഫീന, മേപ്പാടി ആർ.എഫ്.ഒ ഹരിലാൽ, മെമ്പർമാരായ സി. ശ്രീജു, കെ. രാധാമണി, ഡി.ടി.പി.സി സെക്രട്ടറി കെ.ജി. അജീഷ്, ഉറവ് പ്രസിഡന്റ് ഡോ. കെ.കെ. സീതാലക്ഷ്മി, ഉറവ് ട്രസ്റ്റി ആന്റ് സി.ഇ.ഒ ടോണി പോൾ തുടങ്ങിയവർ സംസാരിച്ചു.
മാനന്തവാടി: കണ്ണൂർ സർവ്വകലാശാലയിലെ അവസാന വർഷ ഗണിത ശാസ്ത്ര ബിരുദപരീക്ഷഫലത്തിൽ മേരി മാതാ കോളേജിലെ ഗണിതശാസ്ത്ര വിഭാഗം സർവ്വകലാശാലതലത്തിൽ82.35 ശതമാനത്തോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇത് രണ്ടാം...
. കൽപ്പറ്റ : മഴകാലം തുടങ്ങുന്നതിനു മുൻപേ വയനാട്ടിൽ മഴ മുന്നറിയിപ്പ് നൽകി വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ട് സഞ്ചാരികൾക്കും പൊതുജനങ്ങൾക്കും ഇടയിൽ ഭീതിജനിപിച്ച നടപടിയിൽ നിന്നും...
അങ്കമാലി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി കുറഞ്ഞ ചെലവിൽ ഹെൽത്ത് ചെക്കപ്പ് പാക്കേജുകളുമായി അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി. ഭൂരിഭാഗം സ്ത്രീകൾക്കിടയിലും പ്രധാന വെല്ലുവിളിയായ പിസിഒഡി കണ്ടുപിടിക്കുന്നതിനും പഹിഹരിക്കുന്നതിനുമായി പിസിഒഡി...
*തിരുവനന്തപുരം:* സംസ്ഥാന സര്‍ക്കാര്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ താല്പര്യപത്രം ഒപ്പുവച്ച 4 നിക്ഷേപ പദ്ധതികള്‍ക്ക് ആരംഭം കുറിച്ചതായി വ്യവസായ മന്ത്രി പി. രാജീവ്...
അങ്കമാലി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി കുറഞ്ഞ ചെലവിൽ ഹെൽത്ത് ചെക്കപ്പ് പാക്കേജുകളുമായി അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി. ഭൂരിഭാഗം സ്ത്രീകൾക്കിടയിലും പ്രധാന വെല്ലുവിളിയായ പിസിഒഡി കണ്ടുപിടിക്കുന്നതിനും പഹിഹരിക്കുന്നതിനുമായി പിസിഒഡി...
വയനാട് ജില്ലാ കളക്ടറുടെ 'ഗുഡ് മോർണിംഗ് കളക്ടർ' സംവാദ പരിപാടിയിൽ ജില്ലയുടെ ആരോഗ്യ മേഖലയിലെ വെല്ലുവിളികളും എം ബി ബി എസ് വിദ്യാർത്ഥികൾക്കുള്ള പങ്കിനെകുറിച്ചും വിശദമായ സംവാദങ്ങൾ...