പൂർണ്ണ സൈനിക ബഹുമതികളോടെ ഹവിൽദാർ ജാഫറിന് വിട: മൃതദേഹം ഖബറടക്കി.


തലപ്പുഴ: കഴിഞ്ഞ ദിവസം പഞ്ചാബിൽ വെച്ച് കെട്ടിടത്തിൽ നിന്നും വീണ് മരിച്ച തലപ്പുഴ പുതിയിടം സ്വദേശി ഹവിൽദാർ ജാഫർ (39) ന്റെ മൃതദേഹം സൈനിക ബഹുമതികൾക്ക് ശേഷം ഖബറടക്കി. ഇന്ന് പുലർച്ചെ വീട്ടിലെത്തിച്ച ഭായിക ശരീരം ഏഴരയോടെ തലപ്പുഴ ജുമാ മസ്ജിദ് അങ്കണത്തിലെത്തിച്ച് പൊതുദർശനത്തിന് വെച്ചു. നാട്ടിലെ പൊതു സമ്മതനും വിശാല സൗഹൃദ വലയത്തിനുടമയുമായ ജാഫറി നെ അവസാനമായി ഒരു നോക്കു കാണാൻ നൂറ് കണിക്കിനാളുകളാ ണ് ഒഴുകിയെത്തിയത്. തുടർന്ന് എട്ടരയോടെ 122 ഐഎൻ എഫ് ബറ്റാലിയൻ (ടി എ) മദ്രാസിന്റെ നേതൃത്വത്തിൽ സൈനിക ബഹുമതി കൾ അർപ്പിച്ചു. സുബൈദാർ വിനോദ്, നായ്ബ് സുബൈദാർ അനിൽ കുമാർ എന്നിവരടങ്ങുന്ന സൈനീക സംഘം രണ്ട് തവണ ആകാശ ത്തേക്ക് നിറയൊഴിച്ചു. തുടർന്ന് പരേതന്റെ ഭാര്യക്ക് ദേശീയ പതാക കൈമാറി. വിവിധ സൈനിക അർധ സൈനിക വിഭാഗങ്ങൾ, വിമുക്ത ഭടൻമാരുടെ കൂട്ടായ്മകൾ, ജില്ലാ ഭരണകൂട പ്രതിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, പോലീസ് തുടങ്ങിയവർ പുഷ്പ ചക്രം അർപ്പിച്ചു. ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം മയ്യത്ത് നിസ് കാരം നടത്തുകയും ഒമ്പതേ മുക്കാലോടെ ഖബറടക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയ്യാത്ത മക്കളുടെ പിറന്നാളോഘോഷത്തിൽ സന്തോഷം പകർന്ന് നീലഗിരി കോളേജ്
Next post മുട്ടിൽ ശ്രീ സന്താനഗോപാല മഹാവിഷ്ണു വേട്ടക്കരുമൻ ക്ഷേത്രത്തിൽ ചണ്ഡികാ യാഗം 29 മുതൽ
Close

Thank you for visiting Malayalanad.in