വയ്യാത്ത മക്കളുടെ പിറന്നാളോഘോഷത്തിൽ സന്തോഷം പകർന്ന് നീലഗിരി കോളേജ്

.
താളൂർ: ദീർഘകാലമായ അസുഖ ബാധിതരായി സഹനമനുഭവിക്കുന്ന മക്കളുടെ സാന്ത്വന പ്രവർത്തനം നടത്തുന്ന സൊലേസ് കുടുംബാംഗങ്ങൾ നീലഗിരി കോളേജിൽ ഒത്തുചേർന്നു. കുട്ടികളുടെ പിറന്നാൾ ആഘോഷവും ക്യാമ്പസ് കണക്ട് നടത്തി നീലഗിരി കോളേജ് സാന്ത്വനമേകി.
ഏറെ നാളായി വയ്യായ്കയുടെ വേനലിൽ എരിയുന്ന മക്കൾക്ക് ഈ ദിനം തീർത്തും ആഹ്ലാദകരമായി
സൊലേസ് സ്‌ഥാപക ഷീബ അമീർ മുഖ്യാതിഥിയായ ചടങ്ങിൽ കോളേജ് എം.ഡി. യും സെക്രട്ടറിയുമായ റാഷിദ് ഗസാലി, പ്രിൻസിപ്പൽ ഡോക്ടർ. ജി. സെന്തിൽ കുമാർ, പോഗ്രാം കൺവീനർ മുഹമ്മദ് ഫായിസ്, എൻ. എസ്. എസ് പോഗ്രാം ഓഫീസർ മുബഷീർ, സൊലേസ് വയനാട് കൺവീനർ സി.ഡി. സുനീഷ്, സൊലേസ് കൺവീനർ ദീപാ ഷാജി, സൊലേസ് യൂത്ത് ജോയന്റ് കൺവീനർ നൂർ ബീന എന്നിവർ പങ്കെടുത്തു.
സൊലേസിന്റെ എല്ലാ ക്ഷേമ പ്രവർത്തനങ്ങൾക്കും കോളേജ് എല്ലാ പിന്തുണയും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post സുൽത്താൻ ബത്തേരി ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളജ് ആരംഭിക്കണം; വകുപ്പ് മന്ത്രിയുമായി എം.എൽ.എ. കൂടിക്കാഴ്ച നടത്തി
Next post പൂർണ്ണ സൈനിക ബഹുമതികളോടെ ഹവിൽദാർ ജാഫറിന് വിട: മൃതദേഹം ഖബറടക്കി.
Close

Thank you for visiting Malayalanad.in