ന്യൂഡൽഹി: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രഖ്യാപിച്ച കമ്മ്യൂണിറ്റി റേഡിയോയ്ക്കുള്ള ദേശീയ പുരസ്കാരം റേഡിയോ മാറ്റൊലി ഏറ്റുവാങ്ങി. തേമാറ്റിക് വിഭാഗത്തിൽ ലഭിച്ച പുരസ്ക്കാരം 50000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ്. കാലാവസ്ഥാ വ്യതിയാനം എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി പ്രക്ഷേപണം ചെയ്ത ഋതുഭേദം എന്ന പരമ്പരയാണ് അവാർഡിന് അർഹമായത്. നബാർഡിന്റെ സാമ്പത്തിക സഹകരണത്തോടെയാണ് പരിപാടി പ്രേക്ഷേപണം ചെയ്തത്. പ്രോഗ്രാം പ്രൊഡ്യൂസർ ജോസഫ് പള്ളത്താണ് പരിപാടി തയ്യാറാക്കിയത്. ഇന്ത്യയിലെ 448 റേഡിയോ സ്റ്റേഷനുകളിൽ നിന്നുമാണ് റേഡിയോ മാറ്റൊലിയെ തേടി പുരസ്‌കാരം എത്തിയത്. ഇത് മൂന്നാം തവണയാണ് റേഡിയോ മാറ്റൊലിക്ക് ദേശീയ പുരസ്കാരം ലഭിക്കുന്നത്. സുസ്ഥിരത എന്ന വിഭാഗത്തിൽ 2013 ലും 2018 ലും റേഡിയോ മാറ്റൊലിക്ക് ദേശീയ അംഗീകാരം ലഭിച്ചിരുന്നു. ജൂലൈ 23 ഞായറാഴ്ച ന്യൂ ഡൽഹി ജവഹാർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി ക്യാമ്പസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷൻ ന്റെ ഓഡിറ്റോറിയത്തിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ കേന്ദ്ര വാർത്ത വിതരണം – യുവജന ക്ഷേമ വകുപ്പ് മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ പുരസ്കാരങ്ങൾ വിതരണം ചെയ്തു. മന്ത്രാലയത്തിന്റെ സെക്രട്ടറി അപൂർവ ചന്ദ്ര ഐ എ എസ്, ജോയിന്റ് സെക്രട്ടറി നീരജ ശേഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു…. റേഡിയോ സ്റ്റേഷൻ ഡയറക്ടർ ഫാ. ബിജോ തോമസ് മറ്റൊലിക്കു വേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങി.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...