കൽപ്പറ്റ: വയനാട്ടിൽ മഴക്കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി വയനാട് ടൂറിസം ഓർഗനൈസേഷനും വയനാട് ഡി.ടി.പി.സി.യും കേരള ടൂറിസവും ചേർന്ന് നടത്തുന്ന വയനാട് മഴ മഹോത്സവം നാളെ (ജൂലൈ 15-ന്) സമാപിക്കും. ജൂലൈ അഞ്ച് മുതൽ നടന്നുവരുന്ന മഴ മഹോത്സവത്തിൻ്റെ ഭാഗമായി വിവിധ പരിപാടികളാണ് നടന്നു വരുന്നത്. വരും വർഷങ്ങളിൽ 30- മുതൽ 40 ശതമാനം വരെ ആഭ്യന്തര വിനോദ സഞ്ചാരികള6 കാ എണ്ണ, ൽ വർദ്ധനവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു .
പൊതുജനങ്ങൾക്കായി സ്പ്ലാഷിൻ്റെ ഭാഗമായി ഒരുക്കിയ രണ്ട് ദിവസത്തെ കലാസാംസ്കാരിക പരിപാടികൾ പുളിയാർ മല കൃഷ്ണ ഗൗഡർ ഹാളിൽ തുടങ്ങി. കലാസന്ധ്യയുടെ ഉദ്ഘാടനം കലക്ടർ ഡോ.രേണു രാജ് നിർവ്വഹിച്ചു. വയനാട് ടൂറിസം ഓർഗനൈസേഷൻ സ്ഥാപക നേതാക്കളിലൊരാളായ രവീന്ദ്രൻ കറുമാട്ടിലിനെ ചടങ്ങിൽ കലക്ടർ ആദരിച്ചു .
സുധീപ് പാലനാടിൻ്റെയും രമ്യ നമ്പീശൻ്റെയും നേതൃത്വത്തിലുള്ള സംഗീത വിരുന്ന് ആസ്വാദകർക്ക് ആവേശമായി.
15-ന് വൈകുന്നേരം 6-മണിക്ക് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. എം.എൽ.എ അഡ്വ. ടി സിദ്ദീഖ്, വയനാട് ജില്ലാ കലക്ടർ ഡോ.രേണു രാജ് എന്നിവർ പങ്കെടുക്കും.
.
സമാപന ദിവസമായ ശനിയാഴ്ച (ജൂലൈ 15) ന് പുളിയാർമല കൃഷ്ണ ഗൗഡർ ഹാളിൽ അനൂപ് ശങ്കർ നയിക്കുന്ന മ്യൂസിക്കൽ ഇവൻ്റ് വൈകുന്നേരം 6.30 മുതൽ ഉണ്ടാകും.
പ്രവേശനത്തിനുള്ള സൗജന്യ പാസ് വയനാട് ടൂറിസം ഓർഗനൈസേഷൻ ഭാരവാഹികളിൽ നിന്ന് ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. ജൂലൈ 5 ന് ആരംഭിച്ച മഴ മഹോത്സവത്തിൽ പൊതുജനങ്ങൾക്കായി ഒരുക്കിയ സൗജന്യ സംഗീത വിരുന്നാണ് രണ്ട് ദിവസമായി നടക്കുന്നത് .
ഫോട്ടോ:സ്പ്ലാഷ് മഴ മഹോത്സവത്തിൻ്റെ ഭാഗമായി കൽപ്പറ്റ പുളിയാർ മലയിൽ നടന്ന ചടങ്ങിൽ വയനാട് ടൂറിസം ഓർഗനൈസേഷൻ സ്ഥാപകരിലൊരാളായ രവീന്ദ്രൻ കറുമാട്ടിലിന് കലക്ടർ ഡോ.രേണു രാജ് ഉപഹാരം സമ്മാനിക്കുന്നു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....