അതിഥി തൊഴിലാളികൾക്ക് സാമുഹ്യ സുരക്ഷാ പദ്ധതി : സംഗമം സംഘടിപ്പിച്ചു

കേരള ലേബർ മൂവ്മെൻ്റ് മാനന്തവാടി രൂപതയും വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയും ചേർന്ന് അതിഥി തൊഴിലാളികളെസാമൂഹ്യ സുരക്ഷാ പദ്ധികളിൽ ഉൾപ്പെടുത്തുന്നതിനായി സംഗമം സംഘടിപ്പിച്ചു. ഇതിൽ സംബന്ധിച്ച നൂറ്റി ഇരുപത് തൊഴിലാളികൾക്ക് സൗജന്യമായിനാല് ലക്ഷം രൂപ വീതമുള്ള ആരോഗ്യ സുരക്ഷ ഇൻഷൂറൻസ് പദ്ധതിയിൽ അംഗത്വം നല്കി. കൂടാതെ കേരള സർക്കാരിൻ്റെ ആശ്വാസ് പദ്ധതിയിലും, പ്രധാൻമന്ത്രി ജീവൻ ജ്യോതി ബീമ യോജനയിലും തൊഴിലാളികളെ ചേർത്തു. ഇതിലൂടെ പ്രതിവർഷം പതിനഞ്ചായിരം രൂപയുടെ വൈദ്യസഹായം ലഭിക്കുന്നതിനു പുറമേ ഏതെങ്കിലും സാഹചര്യത്തിൽ തൊഴിലാളിക്ക് ജീവ നഷ്ടം സംഭവിച്ചാൽ കുടുമ്പത്തിന് നാല് ലക്ഷം രൂപ ധനസഹായവും ലഭിക്കും.പ്രവാസി മസ്ദൂർ സംഘ് എന്ന പേരിൽ തൊഴിലാളി ഫോറവും രൂപികരിച്ചു.
തൊഴിലാളി സംഗമം ഡബ്ല്യൂഎസ് എസ് ഡയറക്ടർ ഫാ.ജിനോജ് പാലത്തടത്തിൽ ഉദ്ഘാടനം ചെയ്തു.കെ.എൽ.എം രൂപതാ ഡയറക്ടർ സെബാസ്റ്റ്യൻ പാലംപറമ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ റോബിൻ ജോസഫ് സാമൂഹ്യ സുരക്ഷാ പദ്ധതികൾ വിശദീകരിച്ചു.ഡബ്ല്യൂഎസ്.എസ് പ്രോഗ്രാം കോ ഡിനേറ്റർ പി.എ ജോസ്, കെ.എൽ എം രൂപത പ്രസിഡൻ്റ് ബിജു പോൾ, കോഡിനേറ്റർ മിനി ഉണ്ണികൃഷ്ണൻ , ജുബിൻ അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post എ .ഇ.ഒ ഓഫീസ് ഉപരോധത്തിനിടെ പോലീസുമായി ഉന്തും തള്ളും: എ.എസ്.ഐ.ക്ക് പരിക്കേറ്റു
Next post പ്ലസ് വൺ പ്രവേശനം സർക്കാർ നിലപാട് വഞ്ചനാപരം: പി.ഇസ്മയിൽ
Close

Thank you for visiting Malayalanad.in