റസാഖ് വഴിയോരത്തെ വെല്‍ഫെയര്‍ പാര്‍ട്ടി ആദരിച്ചു

കാടിയത്തൂര്‍: അത്താഴം വിളമ്പിത്തന്ന നക്ഷത്രങ്ങള്‍ എന്ന പുസ്തക രചനയിലൂടെ ശ്രദ്ധേയനായ ദേശത്തിന്റെ കഥാകാരന്‍ റസാഖ് വഴിയോരത്തെ വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ കരിപ്പുഴ കൊടിയത്തൂരില്‍ നടന്ന പഞ്ചായത്ത് സമ്മേളനത്തില്‍ റസാഖ് വഴിയോരത്തിനുള്ള ഉപഹാരം സമ്മാനിച്ചു. ജില്ല പ്രസിഡന്റ് അസ്്‌ലം ചെറുവാടി, മണ്ഡലം പ്രസിഡന്റ് കെ.സി അന്‍വര്‍, വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ ചെറുവാടി, ഗ്രാമ പഞ്ചായത്ത് അംഗം ടി.കെ അബൂബക്കര്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ടി ഹമീദ്, റഫീഖ് കുറ്റ്യോട്ട്, ജ്യോതി ബസു, ഇ.എന്‍ നദീറ, പി.കെ ഹാജറ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *