കരടിപ്പാറ ഗ്രീൻ ടീ തേയില ഫാക്ടറി കളക്ടര്‍ സന്ദര്‍ശിച്ചു ബത്തേരി ചെറുകിട തേയില കര്‍ഷകരുടെ കൂട്ടായ്മയുടെ കാര്‍ഷിക സംരഭമായ കരടിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന വയനാട് ഗ്രീന്‍ ടീ കര്‍ഷക ഉത്പാദക കമ്പനി ഓര്‍ഗാനിക് ഗ്രീന്‍ ടീ ഫാക്ടറി ജില്ലാ കളക്ടര്‍ എ. ഗീത സന്ദര്‍ശിച്ചു. നബാർഡിന് കീഴിൽ പ്രവർത്തനം തുടങ്ങിയ വയനാട്ടിലെ ആദ്യ എഫ്.പി.ഒ. കളിൽ ഒന്നാണ് വയനാട് ഗ്രീന്‍ ടീ കര്‍ഷക ഉത്പാദക കമ്പനി .ഓർഗാനിക് ഗ്രീൻ ടീ ആണ് പ്രധാന ഉൽപ്പന്നം. . തേയില ഉത്പാദനം, ഫാക്ടറി പ്രവര്‍ത്തനം, വിപണനം തുടങ്ങിയ കാര്യങ്ങള്‍ കര്‍ഷകരുമായി ജില്ലാ കളക്ടര്‍ ചോദിച്ചറിഞ്ഞു. സര്‍ട്ടിഫൈഡ് ഓര്‍ഗാനിക് തേയില ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനാവശ്യമായ സാഹചര്യമൊരുക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ്, നബാര്‍ഡ് ഡി.ഡി.എം വി. ജിഷ, എല്‍.ഡി.എം വിപിന്‍ മോഹന്‍, ജില്ലാ വ്യവസായ കേന്ദ്രം ജി.എം ലിസിയാമ്മ സാമുവല്‍, ഡി.ടി.പി.സി സെക്രട്ടറി കെ.ജി അജീഷ് തുടങ്ങിയവര്‍ കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു. വയനാട് ഗ്രീന്‍ ടീ കമ്പനി ചെയര്മാന് കുഞ്ഞു ഹനീഫ, സി.ഇ.ഒ കെ. ഹസ്സന്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ.കെ ശ്രീജിത്ത്, ഡയറക്ടര്‍മാരായ കെ.കെ പത്മനാഭന്, ടി.പി കുഞ്ഞി, വി.പി തോമസ് തുടങ്ങിയവര്‍ തേയില ഉത്പാദന വിപണി നേരിടുന്ന പ്രശ്നങ്ങള്‍ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി.
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...
ബത്തേരി : പുതുക്കിപ്പണിത നമ്പിക്കൊല്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ വിശുദ്ധ മൂറോനാലുള്ള കൂദാശയും, വിശുദ്ധ ദൈവമാതാവിന്റെ ഓർമപെരുന്നാളും ജനുവരി 15 മുതൽ 18...
മാനന്തവാടി: മിനിലോറിയിലിടിച്ച് ബൈക്ക് പൂർണമായും തകർന്നിട്ടും യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.എടവക വീട്ടിച്ചാൽ ഉത്ത വീട്ടിൽ മിഥ്ലാജ് (21) നാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ...
പനമരം: വീടിന്റെ ടെറസിന് മുകളിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കേസിൽ ഒരാൾ പിടിയിൽ. ചെറുകാട്ടൂർ പരക്കുനി, ബീരാളി വീട്ടിൽ യൂനസ് (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ...
അങ്കമാലി: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് 'മെഗാ സർജിക്കൽ ക്യാമ്പയിൻ'...
കൽപ്പറ്റ: ടെക്നിക്കൽ ഹൈസ്കൂൾ മാനന്തവാടിയുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി വയനാട് ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 41 മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കം കുറിച്ചു....