സഫലം’ ജൂലൈ 2 ന് മാനന്തവാടി : ഇന്ത്യയിലും വിദേശത്തുമായി വ്യാപിച്ചുകിടക്കുന്ന നൂറ് കണക്കിന് സൺഡേ സ്കൂളുകളിൽ നിന്ന് ഏറ്റവും മികച്ച സൺഡേ സ്കൂളിന് എം ജെ എസ് എസ് എ അസോസിയേഷൻ തലത്തിൽ ഏർപ്പെടുത്തിയ ബെസ്റ്റ് സൺഡേ സ്കൂൾ എന്ന സുവർണ നേട്ടം കരസ്ഥമാക്കിയ മാനന്തവാടി സെൻ്റ് ജോർജ് സൺഡേ സ്കൂളിനെ ഇടവക ആദരിക്കും. ചരിത്രത്തിൽ ആദ്യമായിട്ടാണ് വടക്കെ മലബാറിൽ നിന്നുള്ള ഒരു സൺഡേ സ്കൂൾ ഈ അസുലഭ നേട്ടം കൈവരിക്കുന്നത്. സുവർണ നേട്ടം കരസ്ഥമാക്കിയ സൺഡേ സ്കൂളിനെ ജൂലൈ 2 ന് മാനന്തവാടി സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി ആദരിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. `സഫലം´- സുവർണ്ണ നേട്ടത്തിന് സ്നേഹാദരവ് എന്ന് നാമകാരണം ചെയ്ത പരിപാടി എം ജെ എസ് എസ് എ സെക്രട്ടറി ടി.വി. സജീഷ് ഉദ്ഘാടനം ചെയ്യും. വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ അധ്യക്ഷത വഹിക്കും. വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം 10.45ന് അനുമോദന സമ്മേളനം ആരംഭിക്കും. മാനന്തവാടി സൺഡേ സ്കൂളിലെ മുഴുവൻ അധ്യാപകരേയും ഡിസ്ട്രിക്ട് ഭദ്രസന ഭാരവാഹികളെയും ചടങ്ങിൽ ആദരിക്കും. എഡിഎം എൻ.ഐ. ഷാജു സ്നേഹോപഹാരം സമ്മാനിക്കും. ചടങ്ങിൽ വൈദിക ശ്രേഷ്‌ടരും സൺഡേ സ്കൂൾ ഡിസ്ട്രിക് ഭദ്രസന അസോസിയേഷൻ ഭാരവാഹികളും ആശംസകൾ നേരും. അനുമോദന യോഗത്തിന് ശേഷം സ്നേഹ വിരുന്നും നടക്കും. വാർത്താ സമ്മേളനത്തിൽ വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ, ട്രസ്റ്റി രാജു അരികുപുറത്ത്, സെക്രട്ടറി റോയ് പടിക്കാട്ട്, സഭ മാനേജിങ് കമ്മിറ്റി അംഗം കെ. എം. ഷിനോജ് കോപ്പുഴ, പ്രധാനാധ്യാപകൻ വർഗീസ് വലിയപറമ്പിൽ, ബിജു ചുണ്ടക്കാട്ടിൽ, പി.യു. അനീഷ് പാറയടിയിൽ തുടങ്ങിയവർ പങ്കെടുത്തു.
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...