കൽപ്പറ്റ: മഞ്ഞാടിയിലെ ബ്രഹ്മഗിരി മലബാര്‍ മീറ്റ് ഫാക്ടറിയിലേക്ക് കോണ്‍ഗ്രസ് നെന്മേനി, ചീരാല്‍ മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ ശനിയാഴ്ച നടന്ന മാര്‍ച്ചുമായി ബന്ധപ്പെട്ട കേസില്‍ പ്രതികള്‍ക്കു ജാമ്യം. ഡി.സി.സി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന് ഉള്‍പ്പെടെ അമ്പലവയല്‍ പോലീസ് അറസ്റ്റുചെയ്ത് സുല്‍ത്താന്‍ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ 46 പേര്‍ക്കാണ് ജാമ്യം ലഭിച്ചത്. 10,000 രൂപ വീതം കെട്ടിവെക്കണമെന്ന വ്യവസ്ഥയിലാണ് കോടതി ജാമ്യം അനുവദിച്ചത്. പൊതുമുതല്‍ നശിപ്പിച്ചതിനും പോലീസിനെ ആക്രമിച്ചതിനുമുള്ള വകുപ്പുകള്‍ പ്രകാരമായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസ്. ജാമ്യമില്ലാത്ത വകുപ്പുകളനുസരിച്ചുള്ള കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ ഇന്നലെ രാവിലെ കൂട്ടത്തോടെ അമ്പലവയല്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി വൈദ്യ പരിശോധനയടക്കം നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം രണ്ടു വാനുകളിലാണ് പ്രതികളെ കോടതിയില്‍ എത്തിച്ചത്. മാര്‍ച്ചിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസുമായി ഉന്തുംതള്ളും ഉണ്ടായിരുന്നു. ബാരിക്കേഡിനു നിസാര തകരാര്‍ പറ്റി. ഇതിന്റെ പേരിലാണ് പോലീസ് കള്ളക്കേസ് എടുത്തതെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.. ജാമ്യം ലഭിച്ച കോൺഗ്രസ് പ്രവർത്തകർ ബത്തേരി ടൗണിൽ പ്രകടനം നടത്തി. ബ്രഹ്മഗിരി അഴിമതിക്കെതിരെ പ്രക്ഷോഭം തുടരുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...