മരിയനാട് ഭൂസമരക്കാർക്ക് ഭൂമി പതിച്ചു നൽകണം: ആദിവാസി ഐക്യവേദി കലക്ട്രേറ്റ് മാർച്ച് നടത്തി.

ആദിവാസി ഭൂപ്രശ്നം പരിഹരിക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ആദിവാസി ഐക്യവേദിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തി. തുടർന്ന് നടന്ന ധർണ്ണയിൽ നൂറ് കണക്കിനാളുകൾ പങ്കെടുത്തു.
വയനാട്ടിലെ ആദിവാസി ഭൂപ്രശ്നം പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ ഫലപ്രദമായി ഇടപ്പെടുന്നില്ലന്ന് ആരോപിച്ചാണ് ആദിവാസി ഐക്യവേദിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തിയത്.
മരിയനാട് ഭൂസമര കേന്ദ്രത്തിൽ നിന്നുള്ളവരും സമരത്തിൽ പങ്കെടുത്തു. വനവികസന കോർപ്പറേഷൻ്റെ ഉടമസ്ഥത്തിലുള്ള മരിയനാട് എസ്റ്റേറ്റിൻ്റെ 500 ഏക്കർ ഭൂമിയിൽ ആയിരത്തോളം കുടുംബങ്ങളാണ് 2022 മെയ് മാസം മുതൽ കുടിൽ കെട്ടി സമരം നടത്തുന്നത്. സർക്കാർ ഇവരെ പാടെ അവഗണിക്കുകയാണന്ന് സമരത്തിന് നേതൃത്വം നൽകുന്ന ആദിവാസി ഐക്യവേദിയുടെ സംസ്ഥാന പ്രസിഡണ്ട് ചിത്ര നിലമ്പൂർ പറഞ്ഞു.

പ്രശ്നത്തിന് ഇനിയും പരിഹാരമുണ്ടായില്ലങ്കിൽ സമരം ശക്തമാക്കുമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത ഗോത്ര കവി പ്രകാശ് ചെന്തളം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ഉത്തമൻ ളാഹ മുഖ്യ പ്രഭാഷണം നടത്തി. സീത നായ്ക്കട്ടി, ആതിര മരിയനാട് , അശോകൻ മുത്തങ്ങ, അയ്യപ്പൻ എറണാകുളം തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി. ബിജോയ് ഡേവിഡ്, അനിൽ മഠത്തിൽ, രഘു കൊല്ലം, മധു മൂപ്പൻ, രാജു മൂപ്പൻ ഷിബു കെ.എ, തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പൊഴുതനയിലെ പുലിയെ വെടിവെച്ച് കൊല്ലണമെന്ന് കിഫ.
Next post ബഫർ സോൺ വിഷയത്തിൽ കേരള സർക്കാർ പുതിയ പ്രൊപ്പോസൽ നൽകിയിട്ടില്ലന്ന് കിഫ
Close

Thank you for visiting Malayalanad.in