പഞ്ചഗുസ്തി മെഡൽ ജേതാക്കൾക്ക് സ്വീകരണം നൽകി

.
ഉത്തർപ്രദേശിലെ മധുരയിൽ ജൂൺ 1 മുതൽ 4 വരെ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മെഡൽ ജേതാക്കളായ വയനാട്ടിലെ കായിക താരങ്ങൾക്ക് ജില്ലാ പഞ്ചഗുസ്തി അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി . കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ വച്ച് സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ കളക്ടർ ഡോ. രേണു രാജ് ഐ എ എസ് , കൽപ്പറ്റ എം എൽ എ ടി . സിദ്ദീഖ് , പ്രശസ്ത സിനിമ താരവും ജില്ലാ പഞ്ചഗുസ്തി അസ്സോസിയേഷൻ പ്രസിഡൻ്റുമായ അബു സലീം, അബ്രഹാം ഇ വി , ഗ്രിഗറി വൈത്തിരി തുടങ്ങിയവർ താരങ്ങളെ അനുമോദിച്ചു . ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ കേരളാ ടീമിനു വേണ്ടി വയനാടിൻ്റെ സംഭാവന 10 സ്വർണ്ണവും 2 വെള്ളിയും 2 വെങ്കലവും . ആകെ 14 ദേശീയ മെഡലുകളുടെ നേട്ടം . പുൽപ്പള്ളി ഫിറ്റ് വെൽ ജിംനേഷ്യത്തിൻ്റെ താരങ്ങളായ തോമസ് ടി. പി , സ്റ്റീവ് തോമസ് , നവീൻ പോൾ എന്നിവർ ഇരട്ട സ്വർണ്ണം കരസ്ഥമാക്കി . യൂത്ത് വിഭാഗത്തിൽ സിജിൽ വി എസ് ഒരു സ്വർണ്ണവും ഒരു വെള്ളിയും ഒരു വെങ്കലവുമടക്കം മൂന്ന് മെഡലുകൾ നേടിയപ്പോൾ അർജുൻ ശങ്കർ ഒരു സ്വർണ്ണവും ഒരു വെങ്കലവും കരസ്ഥമാക്കി . ശ്യാംജിത്ത് എ യൂത്ത് വലത് കൈ വിഭാഗത്തിൽ ഒരു സ്വർണ്ണവും ബേസിൽ സജി ഒരു വെള്ളിയും കരസ്ഥമാക്കിയപ്പോൾ സീനിയർ വിഭാഗത്തിൽ ദീപു ബാലകൃഷ്ണന് ഇടത് കയ്യിൽ സ്വർണ്ണ നേട്ടം . ആഗസ്റ്റ് 24 മുതൽ കസാഖ്സ്ഥാനിൽ വച്ച് നടക്കുന്ന അന്തർ ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇവർ ഇന്ത്യൻ ജഴ്സിയണിയും .

Leave a Reply

Your email address will not be published. Required fields are marked *

Previous post ആദ്യ ക്രിക്കറ്റ് തീം റിസോർട്ട് ‘ലോർഡ്സ് 83’ വയനാട്ടിൽ പ്രവർത്തനം ആരംഭിച്ചു
Next post രാഹുൽഗാന്ധി അനുവദിച്ച ആനപ്പാറ സ്മാർട്ട്‌ അങ്കണവാടി ശിലാസ്ഥാപന കർമ്മം നടത്തി.
Close

Thank you for visiting Malayalanad.in