ആദ്യ ക്രിക്കറ്റ് തീം റിസോർട്ട് ‘ലോർഡ്സ് 83’ വയനാട്ടിൽ പ്രവർത്തനം ആരംഭിച്ചു

. കൃഷ്ണഗിരി:- ലോകത്തെ ആദ്യ ക്രിക്കറ്റ് തീം റിസോർട്ട് ആയ ,ലോർഡ്സ് 83′, വയനാട് കൃഷ്ണഗിരി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിനു തൊട്ടടുത്തായി പ്രവർത്തനം ആരംഭിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നിർണായകവും ചരിത്രപ്രധാനവും ആയ ആദ്യത്തെ വേൾഡ് കപ്പ് വിജയത്തിന്റെ സ്മരണാർത്ഥം പണി കഴിപ്പിച്ച ഈ റിസോർട്ട് സമുച്ചയം അതിന്റെ വിപുലമായ ഉദ്ഘാടനത്തിനു മുന്നോടി ആയി പ്രവർത്തനസജ്ജമായത് ഇന്ത്യൻ ടീം വേൾഡ് കപ്പ് നേടിയെടുത്ത അതേ ദിവസം ആയ ജൂൺ 25 നു തന്നെ ആണ്. 1983 ൽ ലണ്ടനിലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ആയ ലോർഡ്സ്ൽ കപിൽ ദേവ് ക്യാപ്റ്റനായിരുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിസ്മയകരമായ പ്രകടനത്തിന് ആദരവ് അർപ്പിക്കുകയാണ് 40 വർഷങ്ങൾക്കിപ്പുറം ലോർഡ്സ് 83 എന്ന ഈ റിസോർട്ടിലൂടെ. പ്രമുഖ സംരംഭകരായ മോറിക്കാപ്പ് ഗ്രൂപ്പിന്റെ മൂന്നാമത്തെ പദ്ധതി ആയ ലോർഡ്സ് 83 പൂർണമായും ലണ്ടനിലെ ലോർഡ്സ് സ്റ്റേഡിയത്തിന്റെ വാസ്തു മാതൃക അവലംബിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം ആയ കൃഷ്ണഗിരിയുടെ മണ്ണിൽ പണി കഴിപ്പിച്ച ഈ റിസോർട്ട്, ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് വലിയ വിസ്മയം ആയിരിക്കുമെന്ന് തീർച്ച. ലോർഡ്സ് മാതൃകയിൽ പണി കഴിപ്പിച്ചു എന്നതിനേക്കാളുപരി സർവവിധ ആഡംബരങ്ങളും ഉൾച്ചേർത്തി നിർമിച്ച ഈ റിസോർട്ട് താമസിയാതെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച റിസോർട്ടുകളിൽ ഒന്നായി മാറിയേക്കും. മോരിക്കാപ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ നിഷിൻ തസ്ലിം, ജൂൺ 25ന് ലോർഡ്സ് 83 യുടെ സോഫ്റ്റ് ലോഞ്ച് നിർവഹിച്ചു. തുടർന്ന് സെപ്റ്റംബറിൽ, പ്രശസ്ത ക്രിക്കറ്ററും, 1983 ലെ വേൾഡ് കപ്പ് ടീമിന്റെ ക്യാപ്റ്റനും ആയ കപിൽ ദേവ് ന്റെ മഹനീയ സാനിധ്യത്തിൽ ലോർഡ്സ് 83 യുടെ ഉദ്ഘാടന കർമം നിർവഹിക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് മോരിക്കാപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ലഹരി വിരുദ്ധ പോരാട്ടത്തിനായി പനമരത്ത് ഒപ്പ് ശേഖരണം
Next post പഞ്ചഗുസ്തി മെഡൽ ജേതാക്കൾക്ക് സ്വീകരണം നൽകി
Close

Thank you for visiting Malayalanad.in