പൊതുജന പങ്കാളിത്തത്തോടെ കൽപ്പറ്റയിൽ ലഹരി വിരുദ്ധ ദിനാചരണം

.
കൽപ്പറ്റ: ഇന്ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം. കൽപ്പറ്റയിലായിരുന്നു ജില്ലാതല പരിപാടി. എക്സൈസ് വകുപ്പിൻ്റെയും വിവിധ വകുപ്പുകളുടെയും ആഭിമുഖ്യത്തിൽ കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടി ജില്ലാ ഡോ.രേണു രാജ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബും അരങ്ങേറി. പുതിയ സ്റ്റാൻഡിൽ നിന്നാരംഭിച്ച ലഹരി വിരുദ്ധ റാലിയിൽ വിദ്യാർത്ഥികൾ ഉൾപ്പടെ നൂറ് കണക്കിനാളുകൾ പങ്കെടുത്തു. പരിപാടിയിൽ സംബന്ധിച്ചവർ ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു.എ.ഡി.എം എൻ.ഐ .ഷാജു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. എക്സൈസ് വകുപ്പിലെയും മറ്റ് വിവിധ വകുപ്പുകളിലെയും ഉദ്യോഗസ്ഥർ ജനപ്രതിനിധികൾ ,സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post നന്ദിനി പാലിന്റെ കടന്നുവരവിനെതിരെ സർക്കാർ ഇടപെടണം: കേരള കോ.ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ
Next post മാണ്ഡ്യയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു.
Close

Thank you for visiting Malayalanad.in