ചരക്ക് വാഹനം ടോറസുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

ആലപ്പുഴ: മണ്ണഞ്ചേരിയിൽ ഗുഡ്സ് വാഹനവും ടോറസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മണ്ണഞ്ചേരി ദാറുൽ ഹുദാക്ക് സമീപം കണിച്ചുകാട് സലീമിന്റെ (വല്ലാടൻ കുഞ്ഞുമോൻ) മകൻ സബീർ സലീമാണ് (27) മരിച്ചത്.
ഇന്ന് രാവിലെ ആറരയോടെ കണിച്ചുകുളങ്ങരയിലായിരുന്നു അപകടം നടന്നത്. സബീർ സലീം ഓടിച്ചിരുന്ന ഗുഡ്സ് വാഹനത്തിലേക്ക് ടോറസ് ഇടിച്ചാണ് അപകടമുണ്ടായത്. ടോറസ് ചെത്തി ഹാർബറിലേക്ക് കല്ലുമായി പോകുകയായിരുന്നു. ടി.കെ ഏജൻസീസ് ജീവനക്കാരാനായ സബീർ കോഴികളെ കടയിൽ കൊടുത്തതിന് ശേഷം മടങ്ങി വരുമ്പോൾ ആയിരുന്നു അപകടം.
മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബുഷ്റ ബീവി ആണ് ഷബീറിന്റെ മാതാവ്. ഭാര്യ: ഷാഹിദ. മകൻ: ഐദിൻ സഫ്രാൻ (ഒന്നര വയസ്).

Leave a Reply

Your email address will not be published. Required fields are marked *

Previous post കേരള റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയന്റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.
Next post കേരളത്തിൽ ട്രെയിനുകളിൽ സ്ലീപ്പർ കോച്ചിന്റെ എണ്ണം കുറയ്‌ക്കുന്നു; പകരം എ സി കോച്ചുകളുണ്ടാവും.
Close

Thank you for visiting Malayalanad.in