ഡിജിറ്റൽ സർവ്വേ വേഗത്തിലാക്കുന്നു: സർവ്വേ ഡയറക്ടർ നേരിട്ട് ജില്ലകളിൽ

.
സി.വി.ഷിബു.
കൽപ്പറ്റ: ഭൂമി സംബന്ധമായ രേഖകളുടെ കൃത്യതക്കായി സംസ്ഥാനത്ത് ഡിജിറ്റൽ സർവ്വേ നടപടികൾ വേഗത്തിലാക്കുന്നു. കാലതാമസം വരാതിരിക്കാൻ സർവ്വേ ഡയറക്ടർ നേരിട്ട് ജില്ലകൾ സന്ദർശിക്കുന്നു. . ലക്ഷ്യം വെച്ചതിലും രണ്ട് മാസം മുമ്പേ എട്ട് വില്ലേജുകളുടെ ഡിജിറ്റൽ പൂർത്തീകരിക്കാൻ നിർദ്ദേശം.

സംസ്ഥാന സർക്കാരിൻ്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നായ ഭൂമി സംബന്ധമായ രേഖകൾ കൃത്യമാക്കുന്നതിനുള്ള ഡിജിറ്റൽ സർവ്വേയുടെ വേഗതയും കാര്യക്ഷമതയും വർദ്ധിപ്പിക്കാനാണ് സർവ്വേ ഡയറക്ടർ ശീറാം സാംബശിവ റാവു ഐ.എ.എസ്.നേരിട്ട് ജില്ലകൾ സന്ദർശിക്കുന്നത്.

. നാല് വർഷം കൊണ്ടാണ് സംസ്ഥാനത്ത് ഡിജിറ്റൽ സർവ്വേ പൂർത്തിയാക്കുന്നത്.ഈ വർഷം 400 വില്ലേജുകളിൽ ഇത് പൂർത്തിയാകും.
ഇതിൽ 200 വില്ലേജുകൾക്ക് ആറ് മാസം സമയം അനുവദിച്ചിട്ടുണ്ടങ്കിലും ലക്ഷ്യത്തിനും രണ്ട് മാസം മുമ്പേ അതായത് വയനാട്ടിലെ എട്ട് വില്ലേജുകൾ ഉൾപ്പടെ 200 വില്ലേജുകളിൽ രേഖ പൊതുജനങ്ങൾക്ക് പരിശോധിക്കാവുന്ന വിധത്തിൽ പ്രസിദ്ധീകരിക്കാനാണ് ഉദ്ദേശമെന്ന് സർവ്വേ വകുപ്പ് ഡയറക്ടർ ശീറാം സാംബശിവ റാവു പറഞ്ഞു.

കരാർ അടിസ്ഥാനത്തിൽ സർവേയർ മാർക്ക് നിയമനം നൽകി കൂടുതൽ ആധുനിക ഉപകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു .
കൽപ്പറ്റ കലക്ട്രേറ്റിൽ നടന്ന അവലോകന യോഗത്തിൽ സർവ്വേ വകുപ്പ് ഉത്തരമേഖല ഡെപ്യൂട്ടി ഡയറക്ടർ സുരേശൻ കണിച്ചേരി, ജോയിൻ്റ് ഡയറക്ടർ മോഹൻദാസ്, ഡെപ്യൂട്ടി ഡയറക്ടർ മംഗളൻ, സൂപ്രണ്ട് ഷാജി കെ. പണിക്കർ , വയനാട്തു ജില്ലാ സർവ്വേ സൂപ്രണ്ട് സുനിൽ, ഹെഡ് സർവേയർമാർ, സർവേയർമാർ, കോൺട്രാക്ട് സർവ്വേയർ മാർ മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post സാക്ഷരതാ പഠിതാക്കള്‍ക്ക് ലാപ്ടോപ്പും പ്ലസ്ടു തുല്യത പാഠപുസ്തകവും വിതരണം ചെയ്തു.
Next post തൊഴിലധിഷഠിത കോഴ്‌സുകള്‍;വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറക്കും: -നൈപുണ്യ വികസന സമിതി
Close

Thank you for visiting Malayalanad.in