കൽപ്പറ്റ എച്ച്.ഐ.എം.- പള്ളിത്താഴെ ലിങ്ക് റോഡ് തുറന്നു.

കൽപ്പറ്റ നഗരത്തിൽ ദേശീയ പാതയെ പള്ളിത്താഴെ റോഡുമായി ബന്ധിപ്പിക്കുന്ന എച്ച്.ഐ.എം. യു.പി.സ്കൂൾ റോഡ് നവീകരിച്ചു. കാലങ്ങളായി അവഗണിക്കപ്പെട്ട് കിടന്ന റോഡ് രാത്രിയായാൽ സാമൂഹ്യ വിരുദ്ധരുടെ താവളമായിരുന്നു.
കൽപ്പറ്റ നഗര സഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇൻ്റർലോക്ക് പാകി ഒരു ഭാഗത്ത് ഫുട്പാത്ത് ഒരുക്കി കൈവരികൾ സ്ഥാപിച്ച് റോഡ് നവീകരിച്ചത്. പോസ്റ്റാഫീസും എച്ച്.ഐiഎം. സ്കുളും അതിർത്തി പങ്കിടുന്ന ഒരു ഭാഗത്ത് കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ വീതി കൂട്ടാൻ സാധിച്ചിട്ടില്ല. ഈ റോഡിനോടുള്ള നഗരസഭയുടെ അവഗണക്കെതിരായി മാധ്യമങ്ങൾ റിപ്പോട്ട് നൽകിയിരുന്നു.
നവീകരിച്ച ലിങ്ക് റോഡിൻ്റെ ഉദ്ഘാടനം നരസഭാ ചെയർമൻ കെ യം തൊടി മുജീബും മറ്റ് കൗൺസിലര മാരും ചേർന്ന് നിർവ്വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വാറ്റുപകരണങ്ങളും വാറ്റുചാരായവുമായി ഒരാൾ എക്സൈസ് പിടിയിൽ.
Next post ക്വാറി ഉൽപ്പന്നങ്ങളുടെ വില ഏകീകരണം: ജില്ലാ കലക്ടറുടെ നിർദ്ദേശം അട്ടിമറിച്ചതിനെതിരെ സമരം: നാളെ ചർച്ച
Close

Thank you for visiting Malayalanad.in