മഴയെത്തും മുൻപെ : കൽപ്പറ്റയിൽ ചിത്ര പ്രദർശനം തുടങ്ങി.

കൽപ്പറ്റ നഗരത്തിൽ ഇനി എട്ട് നാൾ ചിത്രകല ആസ്വാദനത്തിൻ്റെ നാളുകൾ. കേരള ചിത്രകലാ പരിഷത്ത് വയനാട് ജില്ലാ കമ്മിറ്റി പിണങ്ങോട് റോഡിലെ എൻ.എം.ഡി.സി. നാട്ടു ചന്തയിലാണ് ചിത്ര പ്രദർശനം ഒരുക്കിയത്. മഴയെത്തും മുമ്പേ എന്ന പേരിൽ 15 വരെയാണ് പ്രദർശനം.

കേരള ചിത്രകലാ പരിഷത്ത് വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന”മഴയെത്തും മുൻപേ” എന്ന പേരിലുള്ള ചിത്രപ്രദർശനത്തിന്റെ ഉൽഘാടനവും , കരകൗശല വിദഗ്ദരുടെ സംഘമവും സംഘടിപ്പിച്ചു. കേരളാ ആർട്ടിസാൻസ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ (KADCO) ചെയർമാൻ നെടുവത്തൂർ സുന്ദരേശൻ ഉദ്ഘാടനം നിർവ്വഹിച്ചു.ചിത്രകാരൻമാരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കാനും വിൽപ്പന നടത്താനും സർക്കാർ തലത്തിൽ സ്ഥിരം സംവിധാനം ഉണ്ടാവണമെന്ന് ഉത്ഘാടന പ്രസംഗത്തിൽ നടുവത്തൂർ സുന്ദരേശൻ പറഞ്ഞു. കേരളത്തിലെ പ്രമുഖ ചിത്രകാരന്മാരായ ഗംഗൻ ചെമ്മറത്തൂർ, ജയപ്രകാശ് കെ വി, അജയൻ കാരാടി ,സുരേഷ് കൃഷ്ണ,അബ്ദുൽസലാം, ജീൻസ് ഐപ്പ്,മധുസൂദനൻ ,സണ്ണി മാനന്തവാടി,രവീണ, ചന്ദ്രൻ മൊട്ടമ്മൽ ,സുജിത് കുമാർ ,ലഗേഷ്,രാജീവൻ ,വിദ്യാ രവീന്ദ്രൻ , നിഷാ ഭാസ്കരൻ , ബിജു സെൻ , ജെസ്സി, വിപിൻദാസ് കണ്ണൂർ,തുടങ്ങിയ ചിത്രകാരന്മാരുടെ ചിത്രങ്ങളാണ്
കൽപ്പറ്റ എൻ എം ഡി സി നാട്ടുചന്ത ഗ്യാലറിയിൽ ചിത്രകാരന്മാരുടെ ചിത്രങ്ങൾ വിൽക്കുന്നതിനുള്ള ഒരു സ്ഥിരം കൗണ്ടറും ഒരുക്കിയിട്ടുണ്ട്. പി.സെയ്നുദ്ദീൻ അദ്യക്ഷനായി. സണ്ണി മാനന്തവാടി, സുരേഷ് കൃഷ്ണ, രാജേഷ്, തുടങ്ങിയവർ സംസാരിച്ചു. ഷാജി പാമ്പള സ്വാഗതവും കെ.വി. ജയപ്രകാശ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതിരെ ലൈംഗീകാതിക്രമം : മൂന്ന്പേരെ അറസ്റ്റ് ചെയ്തു.
Next post വയനാട്ടിലെ സാമ്പത്തിക തട്ടിപ്പുകൾ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി: പ്രതികളുടെ സ്വത്ത് കണ്ട് കെട്ടും
Close

Thank you for visiting Malayalanad.in