മാനന്തവാടി: എ.ഐ.ക്യാമറ സ്ഥാപിച്ചതിലെ അഴിമതി ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് കെ.പി.സി.സി.യുടെ ആഹ്വാന പ്രകാരം സംസ്ഥാനത്ത് നടന്ന ക്യാമറക്കു മുന്നിലെ പ്രതിഷേധ സമരത്തിന്റെ ഭാഗമായി മാനന്തവാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി തലശ്ശേരി റോഡിൽ പാലക്കുളി ജംഗ്ഷനിൽ സ്ഥാപിച്ച എ -ഐ ക്യാമറക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. അഴിമതി ക്യാമറയുടെ മറവിൽ സാധാരണക്കാരൻ്റെ പോക്കറ്റടിക്കുന്നത് മുഖ്യമന്ത്രിയുടെ സ്വന്തക്കാരുടെ പള്ള വീർപ്പിക്കാനാണെന്ന് യോഗം ഉദ്ഘാടനം ചെയ്യ്ത് കൊണ്ട് ഡിസിസി ജനറൽ സെക്രട്ടറി പി.വി. ജോർജ്ജ് പറഞ്ഞു. ജേക്കബ് സെബാസ്ത്യൻ അധ്യക്ഷത വഹിച്ചു. പി.എം.ബെന്നി, വി.യു ജോയി, എം.നാരായണൻ, സാബു പൊന്നിയിൽ, പെരുമ്പിൽ അപ്പച്ചൻ, ഷിബു കോക്കണ്ടത്തിൽ, വിജയൻ തുണ്ടത്തിൽ, ഗിരിഷ് കുമാർ എം.കെ, പി.കെ.ഖാദർ, ജോണി കല്ലമാക്കിൽ, വിജയൻ പിലാക്കാവിൽ, സി.എച്ച്.സുഹൈർ മുസ്തഫ എള്ളിൽ എന്നിവർ സംസാരിച്ചു.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...