
ലോക പുകയില വിരുദ്ധ ദിനമായ മെയ് 31-ന് ബത്തേരിയൽ മിനി മാരത്തൺ
ബത്തേരി അസംപ്ഷൻ ഹോസ്പിറ്റൽ മാനസികാരോഗ്യ വിഭാഗവും ബത്തേരി വൈസ് മെൻ ഇൻ്റർനാഷണൽ ക്ലബ്ബും ഐ.എം.എ. ബത്തേരി ബ്രാ ഞ്ചും സംയുക്തമായാണ് മിനി മാരത്തൺ മൽസരം സംഘടിപ്പിക്കുന്നതെന്ന് ഭാര വാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു
പുകഞ്ഞു തീരുന്ന സമൂഹത്തെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ലോക പുകയില വിരുദ്ധ ദിനം ആചരിക്കുമ്പോൾ ബത്തേരിയുടെ നഗരവീഥികളെ പുളകമണിയിച്ചുക്കൊണ്ട് പ്രായഭേദമെന്യേ നൂറു കണക്കിന് ആളുകൾ പങ്കെടുക്കും.
മെയ് 31 ന് രാവിലെ കൃത്യം 7.30 ന് അസംപ്ഷൻ ഹോസ്പിറ്റൽ compound ൽ ബത്തേരി സ്റ്റേഷൻ ഇൻസ്പെക്ടർ പ്രിയങ്കരനായ Shri സന്തോഷ് ഉദ്ഘാടന കർമ്മം നിർവ്വഹിക്കും.
*നമുക്ക് ഭക്ഷണമാണ് വേണ്ടത് പുകയിലയല്ല എന്ന സന്ദേശം* ഉയർത്തിപ്പിടിച്ചുക്കൊണ്ട് പുകഞ്ഞു തീരുന്ന സമൂഹമനസ്സാക്ഷിയെ ഉണർത്തിയെടുക്കാൻ യുവജനതയുടെ ശരീരത്തെ കാർന്ന് തിന്നുന്ന ക്യാൻസർ ആയ പുകയില ഉപയോഗത്തെ അകറ്റി നിർത്തുക. നവയുഗ സൃഷ്ടി കർമ്മത്തിൽ യുവജനത സജീവമാകണം. ഈ ശക്തമായ ബോധവൽക്കരണത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന മിനി മാരത്തൺ മൽസരത്തിൽ പങ്കെടുക്കൂ …ഇതിന്റെ സന്ദേശവാഹകരാകൂ… പുത്തൻ സമൂഹത്തെ വാർത്തെടുക്കാൻ ഒരു മയുടെ സന്ദേശവുമായി മിനി മാരത്തണിൽ
. മാരത്തൺ മൽസരം മെയ് 31 ന് രാവിലെ 7.30 ന് ബത്തേരി അസംപ്ഷൻ ഹോസ്പിറ്റലിൽ നിന്നും ആരംഭിക്കുന്നു. കോട്ടക്കുന്ന് വഴി സെൻ്റ് മേരീസ് കോളേജ് വഴി സപ്ത റിസോർട്ട് വഴി ആർ.ടി.ഒ. വഴി കൈയിപ്പ ചേരി ബൈപാസ് വഴി സ്റ്റേഡിയം വഴി അസംപ്ഷൻ ഹോസ്പിറ്റലിൽ എത്തിച്ചേരുന്നു.. മൽസരത്തിൽ പങ്കെടുക്കുന്നവർ 2 വിഭാഗമാണ്. 15 നും 30 നു o ഇടയിൽ പ്രായമുള്ളവർ ഒന്നാം വിഭാഗവു 30 വയസ്സിന് മുകളിൽ പ്രായമുള്ളവർ രണ്ടാം വിഭാഗവുമാണ്. രജിസ്ട്രേഷൻ ആരംഭിച്ചു. അസംപ്ഷൻ ഹോസ്പിറ്റൽ, അസംപ്ഷൻ ഹോസ്പിറ്റൽ മാനസികാരോഗ്യ വിഭാഗം സെന്റർ എന്നീ സ്ഥാപനങ്ങളിലും 9947696879, 9562902283 എന്നീ നമ്പറുകളിലും രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടാതെ മത്സര ദിനമായ മെയ് 31 ന് രാവിലെ 7.30-ന് സ്പോട്ട് ഉണ്ടായിരിക്കുന്നതാണ്.
യെസ് ഭാരത് ബത്തേരി, ഇ- പ്ളാനറ്റ് ബത്തേരി, അസംപ്ഷൻ ഹോസ്പിറ്റൽ ബത്തേരിയുമാണ് വിജയികൾക്ക് ക്യാഷ് അവാർഡുകൾ നൽകുന്നത്.
സൈക്യാട്രിസ്റ്റ് ഡോ.ജോ ടുട്ടു ജോർജ് സൈക്കോളജിസ്റ്റ് കൈലാസ് ബേബി പി.ആർ.ഒ ..പി.വി. പ്രനൂപ്, സി.എസ്. ജോബിൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.