ശ്രീ നാരായണ സഹോദര ധർമ്മ വേദി വയനാട് – നീലഗിരി കൺവെൻഷനും ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും മെയ് 31-ന് ബത്തേരിയിൽ

ശ്രീ നാരായണ സഹോദര ധർമ്മ വേദി ജില്ലാ കൺവെൻഷനും ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും മെയ് 31-ന് ബത്തേരിയിൽ നടക്കും
ബുധനാഴ്‌ച രാവിലെ 10.30 ന് ശ്രേയസ് ഓഡിറ്റോറിയത്തിൽ
കൺവെൻഷൻ ശ്രീ നാരായണ സഹോദര ധർമ്മവേദി ചെയർമാൻ ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്യുമെന്ന് വയനാട് ജില്ലാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം എസ്.എൻ.വി.ഡി.വി. ജനറൽ സെക്രട്ടറി സൗത്ത് ഇന്ത്യൻ ആർ .വിനോദ് നിർവ്വഹിക്കും. വർക്കിംഗ് ചെയർമാൻമാരായ അഡ്വ.സി.കെ. വിദ്യാസാഗർ, അഡ്വ.ആർ.അജന്ത കുമാർ എന്നിവർ മുഖ്യ പ്രഭാഷണം നിർവ്വഹിക്കും.
ജില്ലാ പ്രസിഡണ്ട് കെ.എം. പൊന്നു അപ്പാട്, ജനറൽ സെക്രട്ടറി വി.ജി.സോമൻ, വൈസ് പ്രസിഡണ്ട് സുരേഷ് ബത്തേരി , കൽപ്പറ്റ ശാഖ പ്രസിഡണ്ട് സുന്ദർരാജ് എടപ്പെട്ടി, ജില്ലാ കമ്മിറ്റിയംഗം കെ.പദ്മനാഭൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വാഹനാപകടത്തിൽ കാൽനട യാത്രികൻ മരിച്ചു
Next post സ്വപ്നവീട് കേരളാ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തനമാരംഭിച്ചു.
Close

Thank you for visiting Malayalanad.in