ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണത്തില്‍ റസിഡന്‍സ് അസോസിയേഷനുകള്‍ മുന്‍കൈ എടുക്കണം : സംഘമിത്രം

. മലപ്പുറം: ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ റസിഡന്‍സ് അസോസിയേഷനുകള്‍ മുന്‍കൈ എടുക്കണമെന്ന് മലപ്പുറം സംഘമിത്രം റസിഡന്‍സ് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. മുണ്ടുപറമ്പ് ഫയര്‍ ഫോഴ്‌സ് സ്‌റ്റേഷന്‍ ഓഫീസര്‍ ഇസ്മയില്‍ ഖാന്‍ ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ കോഴിക്കോട് റീജിയന്‍ ഹയര്‍ സെക്കണ്ടറി ഡെപ്യൂട്ടി ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ച അസോസിയേഷന്‍ പ്രസിഡന്റ് ഡോ.പി.എം. അനിലിനെ ആദരിച്ചു. എസ്.എസ് എല്‍.സി, പ്ലസ്ടു, മറ്റു അക്കാദമിക , കലാ, കായിക രംഗങ്ങളില്‍ മികച്ച വിജയം നേടിയ അസോസിയേഷനിലെ വിദ്യാര്‍ത്ഥികള്‍ക്ക് വാര്‍ഡ് കൗണ്‍സിലര്‍ വി. രത്‌നം മൊമെന്റോ നല്‍കി. പ്രസിഡന്റ് ഡോ. പി എം അനില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി ഗോപി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.വി. ഉദയനാരായണന്‍ , കെ നാരായണന്‍ കുട്ടി. , പി.എം. ആശിഷ് ,സുജാത എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് അസോസിയേഷന്‍ അംഗങ്ങളുടെ കലാപരിപാടികളും നടന്നു.പുതിയ ഭാരവാഹികളായി പി.എം.ആ ശിഷ് (പ്രസിഡന്റ്), പി.ഗോപി (സെക്രട്ടറി), കെ നാരായണന്‍ കുട്ടി (ട്രഷറര്‍ ) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രൈവറ്റ് ഹോസപിറ്റൽ എംപ്ലോയീസ് യൂണിയൻ ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു.
Next post ശ്രീ പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തില്‍ മോഹിനിയാട്ട കച്ചേരി അരങ്ങേറി
Close

Thank you for visiting Malayalanad.in