രണ്ടാം വാരത്തിലും ജനപ്രവാഹം തുടരുന്ന ‘പാച്ചുവും അത്ഭുതവിളക്കും’

ഫഹദ് ഫാസിൽ – അഖില്‍ സത്യൻ ടീമിൻ്റെ പുതിയ കുടുംബ ചിത്രം ‘പാച്ചുവും അത്ഭുതവിളക്കും’ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും ഗംഭീര കളക്ഷനുമായി തിയേറ്ററുകളിൽ നിറഞ്ഞോടുന്നു. സത്യൻ അന്തിക്കാടിൻ്റെ മകനായ അഖിൽ സത്യൻ കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ച് വരുന്നു. ഇപ്പോൾ സംവിധായകനായ അദ്യ ചിത്രം തന്നെ വൻ വിജയമാക്കി സംവിധാന ജീവിതത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. റീലീസ് ചെയ്ത് ഒരാഴ്ച്ച പിന്നിടുമ്പോഴും ഹൗസ്ഫുൾ ഷോകളാണ് കേരളത്തിലെ തിയേറ്ററുകളിൽ ഉടനീളം ലഭിച്ചുകൊണ്ടിരിക്കുന്നത്. കുടുംബ പ്രേക്ഷകർ ആണ് ഏറ്റവുമധികം ചിത്രത്തിന് ശക്തമായ പ്രേക്ഷക പിന്തുണ നൽകുന്നത് എന്നതാണ് ഈ വിജയത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. ഈ വർഷം ഇതിനോടകം പുറത്തിറങ്ങിയ മറ്റ് മലയാള സിനിമകളിൽ ഒരെണ്ണം ഒഴികെ എല്ലാം ദയനീയ പരാജയങ്ങൾ ഏറ്റുവാങ്ങി മലയാള സിനിമ വലിയ പ്രതിസന്ധി നേരിട്ട് നിൽക്കുന്ന വേളയിൽ ഈ വൻ വിജയം തിയേറ്ററുകൾക്കും വീണ്ടും പുത്തനുണർവ് നൽകിയിരിക്കുകയാണ്. മലയാള സിനിമയിൽ തുടർന്നുകൊണ്ടിരിക്കുന്ന നീണ്ട കാലത്തെ ബോക്സ് ഓഫീസ് പ്രതിസന്ധിയ്ക്കാണ് ഇതോടുകൂടി താത്കാലിക ശമനം ലഭിച്ചിരിക്കുന്നത്. അദ്യ ദിവസം പതിഞ്ഞ തുടക്കത്തിൽ പ്രദർശനമാരംഭിച്ച ചിത്രം മികച്ച അഭിപ്രായം നേടിയതോടുകൂടി തിയേറ്ററുകളിൽ അനുദിനം കൂടുതൽ കൂടുതൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്ന തരത്തിലാണ് തിയേറ്ററുകളിൽ ഓട്ടം തുടരുന്നത്. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് നിര്‍മ്മാണം നിർവഹിച്ചത്.
അന്തരിച്ച നടനും എം പിയുമായിരുന്ന ഇന്നസെൻറ്റിൻ്റെ അവസാന ചിത്രമെന്ന നിലയിലും പ്രേക്ഷകർക്ക് ഒരു വൈകാരികമായ അനുഭവമായി മാറുകയാണ് ഈ ചിത്രം. സത്യൻ അന്തികാട് തന്നെ സംവിധാനം ചെയ്ത് 2018ൽ പുറത്തിറങ്ങി മെഗാഹിറ്റായ ഞാൻ പ്രകാശൻ എന്ന ചിത്രത്തിന് ശേഷം ആദ്യമായിട്ടാണ് ഫഹദ് ഫാസിൽ നായകനായി ഒരു മുഴുനീള കോമഡി ചിത്രം തിയേറിലെത്തുന്നത്. സത്യൻ അന്തിക്കാടിൻ്റെ മകൻ തന്നെയാണ് aa ചിത്രം സംവിധാനം ചെയ്തത് എന്ന യാദൃശ്ചികതയും ഈ വിജയത്തിന് തിളക്കമേകുന്നു. കേരളത്തിന് പുറമെ മുംബൈയിലും ഗോവയിലുമായി ചിത്രത്തിൻ്റെ മുഖ്യഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. ഈ ചിത്രത്തിൻ്റെ എഡിറ്റിങ്ങും തിരക്കഥയും തയ്യാറാക്കിയത് അഖിൽ സത്യൻ തന്നെയാണ്. ഫഹദിന് പുറമെ ചിത്രത്തിലൂടെ ഇടക്കാലത്ത് ഡബ്ബിങ് രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച നടൻ വിനീത് ശക്തമായ കഥാപാത്രത്തിൽ തിരിച്ചെത്തിയിരിക്കുന്നു. വിജി വെങ്കടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, മുകേഷ്, ഇന്ദ്രന്‍സ്, അല്‍ത്താഫ് സലിം, മോഹന്‍ അഗാഷെ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു തമിഴിലെ പ്രശസ്ത സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകരാണ്. അണിയറയിൽ മുഴുവൻ തമിഴ് – ബോളിവുഡ് ഇൻഡസ്ട്രികളിലെ പ്രശസ്തരാണ് ചിത്രത്തിനായി അണിനിരന്നത്. ഛായാഗ്രഹണം: ശരൺ വേലായുധൻ, കലാസംവിധാനം: രാജീവൻ, വസ്ത്രാലങ്കാരം: ഉത്തര മേനോൻ എന്നിവർ നിർവ്വഹിച്ചിരിക്കുന്നു. മനു മഞ്ജിത് ആണ് ചിത്രത്തിലെ ഗാനങ്ങൾക്കായി വരികൾ രചിച്ചത്. കേരളത്തിന് പുറമെ ഓവർസീസിലും വൻ വിജയമായിക്കൊണ്ടിരിക്കുന്ന ചിത്രം ഫാഴ്സ് ഫിലിംസാണ് വിദേശ രാജ്യങ്ങളിൽ വിതരണം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കടബാധ്യത മൂലം ആത്മഹത്യ ചെയ്ത കർഷകൻ ദേവസ്യയുടെ വീട് കൃഷി മന്ത്രി പി.പ്രസാദ് സന്ദർശിച്ചു
Next post ഡോ വന്ദനയുടെ കൊലപാതകം: വന്ദനയെ സന്ദീപ് പിന്തുടർന്ന് കുത്തിയെന്ന് എഫ്.ഐ.ആർ
Close

Thank you for visiting Malayalanad.in