മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ ഹാൻസ് പിടികൂടി

മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ KA 52 B 1172 നമ്പർ ചരക്കു വാഹനത്തിൽ കടത്തിയ 3740 പാക്കറ്റ് ഹാൻസ് പിടികൂടി. കർണാടക ബാംഗ്ലൂർ സ്വദേശിയായ മൗനേഷ് (26)എന്നയാളെ കസ്റ്റഡിയിലെടുത്തു. പാർട്ടിയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ.ടി,എക്സൈസ് ഇൻസ്പെക്ടർ ജോസഫ്.പി.എ പ്രിവൻ്റീവ് ഓഫീസർമാരായ വിജയകുമാർ കെ .കെ ഹരിദാസൻ എം.പി സിവിൽ എക്സൈസ് ഓഫീസർ നിഷാദ് വി.ബിഎന്നിവർ പങ്കെടുത്തു. മൈസൂർ നിന്നും ബത്തേരിയിലേക്ക് വില്പനക്കായി കൊണ്ടുവന്ന ഹാൻസ് ആണ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post മഞ്ഞപ്പട വയനാട്‌ സൂപ്പർ ലീഗ് സീസൺ 3 : ഓൾ സ്റ്റാർ വയനാട് ജേതാക്കളായി
Next post ആർഎസ്എസ് പ്രതിസന്ധികളെ അതിജീവിച്ച പ്രസ്ഥാനം: കെ.പി. ഹരിദാസ്
Close

Thank you for visiting Malayalanad.in