ധനകോടി ചിട്ടി ഉടമകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജീവനക്കാർ

.
കൽപ്പറ്റ:ധന കോടി ചിട്ടിയുടെയും ധനകോടി നിധിയുടെയും ഓഫീസുകൾ പൂട്ടി.
ഉടമയും ഡയറക്ടർമാരും ഒളിവിലാണന്ന് ജീവനക്കാർ.ബാധ്യതയുള്ള 22 കോടി രൂപ.പോലീസിൽ പരാതി നൽകിയിട്ടുണ്ടന്ന് ജീവനക്കാർ. ശമ്പളവും ആനുകൂല്യങ്ങളും മാസങ്ങളായി ലഭിക്കുന്നില്ലന്നും ജീവനക്കാർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
2007 -ൽ ബത്തേരി ആസ്ഥാനമായി പ്രവർത്തനമാരംഭിച്ച ധന കോടി ചിറ്റ്സ് എന്ന സ്ഥാപനത്തിനും 2018-ൽ പ്രവർത്തനം തുടങ്ങിയ ധന കോടി നിധി ലിമിറ്റഡിനും സംസ്ഥാന വ്യാപകമായി 22 ബ്രാഞ്ചുകളാണ് ഉള്ളത്. 140 ജീവനക്കാരും ഉണ്ട്. ഏപ്രിൽ അവസാനത്തോടെ ഓഫീസുകളും ബ്രാഞ്ചുകളും പൂട്ടിയെന്നും എം.ഡി. ആരെന്നോ ഡയറക്ടർ ആരാണന്നോ ഇപ്പോൾ വ്യക്തമല്ലന്നും പഴയ എം.ഡി.യും ഡയറക്ടർമാരും ഒളിവിലാണന്നും ജീവനക്കാരുടെ പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ചിട്ടി ചേർന്ന ഉപഭോക്താക്കൾക്ക് 22 കോടി രൂപ നൽകാനുണ്ടന്നും അത്രയും തന്നെ തുക പിരിഞ്ഞ് കിട്ടാനുണ്ടന്നും ഇവർ പറഞ്ഞു.
ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാനുള്ള തിനാൽ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഇവർ പറഞ്ഞു.
ജീവനക്കാരുടെ പ്രതിനിധികളായ ടിൻസ് സെബാസ്റ്റ്യൻ , കെ. എം. ജയകൃഷ്ണൻ, ഗോപകുമാർ തിരൂർ, മോളി പി.കെ., കെ. പ്രകാശൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പെൻഷൻ തുക കൃത്യമായി കിട്ടുന്നില്ല: തയ്യൽ തൊഴിലാളികൾ 25-ന് കലക്ട്രേറ്റ് മാർച്ച് നടത്തും.
Next post കടബാധ്യത: വയനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്തു.
Close

Thank you for visiting Malayalanad.in