കൽപ്പറ്റ :
വയനാടിൻ്റെ ജനകീയ വിഷയങ്ങൾ പരിഹരിക്കുന്നതിന് രാഷ്ട്രീയത്തിനതീതമായി യോജിച്ച മുന്നേറ്റമുണ്ടാകണമെന്ന് സി.പി.ഐ. വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ.ബാബു. കാർഷിക മേഖലയിലെ പ്രശ്നങ്ങളും വന്യ മൃഗശല്യവും ഉൾപ്പടെ ഇങ്ങനെ പരിക്കേണ്ടതാണ് . വയനാട് പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . വയനാട് മെഡിക്കൽ കോളേജ് ഇപ്പോൾ മാനന്തവാടിയിൽ നിന്ന് മാറ്റുന്നതിന് ഇടതു മുന്നണി ചർച്ച നടന്നിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി ഏൽപ്പിച്ചിരിക്കുന്നത് വലിയ ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വം പൂർണ്ണമായ ബോധ്യത്തോടെ ഏറ്റെടുത്ത് നിറവേറ്റുമെന്ന് ഇ.ജെ.ബാബു പറഞ്ഞു. ജില്ലാ സമ്മേളനത്തിൽ ഒരു വിധത്തിലുള്ള വിഭാഗീയതയും ഉണ്ടായിട്ടില്ല. പുതിയ നേതൃത്വത്തെ വളർത്തുക എന്നതും പുതിയ നേതാക്കൾ വരികയെന്നതും കമ്മ്യൂണിസ്റ്റ് പാർട്ടി നയം. ആ നയത്തിൻ്റെ ഭാഗമായാണ് ഈ നിയമ സഭയിൽ പുതിയ എം.എൽ.എ.മാരും മന്ത്രിസഭയിൽ പുതിയ മന്ത്രിമാരും ഉണ്ടായത്. പാർട്ടിയിലും അങ്ങനെ പുതിയ നേതൃത്വം വരുന്നതിൽ തെറ്റില്ലന്നാണ് സംസ്ഥാന സമ്മേളനത്തിൽ പുതിയ പാർട്ടി നേതൃത്വം മാറുമോ എന്ന ചോദ്യത്തോട് പ്രതികരിച്ചത്.
കാഞ്ഞിരത്തിന്നാൽ ജോർജിൻ്റെ കുടുംബത്തിന് നീതി ലഭിക്കണം. അവരുടെ സമരം ന്യായമാണ്. വയനാട് മെഡിക്കൽ കോളേജ് ബോയ്സ് ടൗണിൽ നിന്ന് മാറ്റേണ്ടതിനെക്കുറിച്ച് ഇപ്പോൾ ആലോചനയില്ല .വിദഗ്ധ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് മെഡിക്കൽ കോളേജ് നിർമ്മിക്കാനുദ്ദേശിച്ചത്. ഈ വിഷയത്തിൽ പ്രതിഷേധിക്കാനും സമരം ചെയ്യാനും എല്ലാവർക്കും അവകാശമുണ്ട്.
വയനാടിൻ്റെ ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് പരിഹരിക്കുന്നതിൽ ഇടതുമുന്നണിയിൽ ആലോചിച്ച് നേതൃ പരമായ പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് എ.എസ്.ഗിരീഷ് അധ്യക്ഷത വഹിച്ച മീറ്റ് ദ പ്രസ്സിൽ സെക്രട്ടറി നിസാം കെ. അബ്ദുള്ള ജോമോൻ എന്നിവർ പ്രസംഗിച്ചു.
. കൽപ്പറ്റ: വയനാട്ടിൽ കനത്ത മഴ തുടങ്ങി. ലക്കിടിയിൽ 103 മില്ലിമീറ്റർ മഴ ലഭിച്ചു. വൈത്തിരി ചാരിറ്റിയിൽ മണ്ണിടിഞ്ഞു. ആർക്കും പരിക്കില്ല. സ്വകാര്യ സ്ഥലത്തെ സംരക്ഷണ മതിലാണ്...
കൽപ്പറ്റ:-സംസ്ഥാന സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കും ജനദ്രോഹ നയങ്ങൾക്കു മെതിരെ യു ഡി ടി എഫ് നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യു ഡി ടി എഫ്...
വൈത്തിരി: സ്വന്തം ഉപയോഗത്തിനും വില്‍പ്പനക്കുമായി സൂക്ഷിച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കോഴിക്കോട്, താമരശേരി, രാരോത്ത് വി.സി. സായൂജ്(33)നെയാണ് ലഹരി വിരുദ്ധ സ്ക്വാഡും വൈത്തിരി പോലീസും...
തിരുവനന്തപുരം : കേരള സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷനും മെട്രോ മാര്‍ട്ടും സംയുക്തമായി 2026 ജനുവരി 16 മുതല്‍ 18 വരെ എറണാകുളം അങ്കമാലി അഡ്ലക്സ് കണ്വെന്ഷന്...
- _താമരശ്ശേരി ചുരത്തിലെ ഗതാഗതകുരുക്കിന് ശാസ്ത്രീയ പരിഹാരം കാണണം_ കൽപ്പറ്റ: ഇസ്രയേൽ - അമേരിക്കൻ ഭീകരത ഫലസ്തീനികളെ കശാപ്പ് ചെയ്യുന്നത് തുടരുകയാണ്. ആയുധം പ്രയോഗിച്ചും ഭക്ഷണം നിഷേധിച്ച്...
മേപ്പാടി: ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ ചെയർമാനായ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 2021-22 അദ്ധ്യായന വർഷത്തിൽ അനസ്തേഷ്യോളജി,...