പുഴമുടി കാറപകടത്തിൽ മരിച്ച മൂന്ന് പേരുടെയും മൃതദേഹങ്ങൾ വയനാട്ടിൽ നിന്നും സ്വദേശത്തേക്ക് കൊണ്ടുപോയി

.
കൽപ്പറ്റ: പുഴമുടി കാറപകടത്തിൽ മരിച്ച മൂന്ന് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം ചെയ്ത് ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മേപ്പാടിയിലെ വിംസ് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലുള്ള സഹയാത്രികയുടെ നില ഗുരുതരമായി തുടരുന്നു. കൽപ്പറ്റ ഫാത്തിമ ആശുപത്രിയിലുള്ള രണ്ട് പേർ അപകടനില തരണം ചെയ്തു. ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക റിപ്പോർട്ട്.
നാടിനെ നടുക്കിയ വാഹനാപകടത്തിൽ ഇരിട്ടി അങ്ങാടി കടവ് കാലക്കൽ ജിസ്ന മേരി ജോസഫ്, കാസർഗോഡ് വെള്ളരിക്കുണ്ട് പുത്തൻപുരക്കൽ സ്നേഹ ജോസഫ്,
ഇരിട്ടി അങ്ങാടിക്കടവ് കചേരികടവ് ചെന്നെളിൽവീട് അഡോൺ ബെസ്റ്റി എന്നിവരാണ് മരിച്ചത്.
ഇവരുടെ മൃതദേഹങ്ങൾ കൽപ്പറ്റഫാത്തിമ മാതാ മിഷൻ ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി രാവിലെ പത്തരയോടെ മാനന്തവാടിക്ക് കൊണ്ടുപോയി. മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ഉച്ചക്ക് ശേഷം ഇരിട്ടിക്ക് കൊണ്ടുപോയി. അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളേജിൽ പൊതുദർശനത്തിന് ശേഷം ബന്ധുക്കൾ അവരു വരുടെ വീടുകളിലേക്ക് കൊണ്ടുപോവുകയാണ് ചെയ്ത് .
അപകടത്തിൽ മരിച്ച അഡോൺ ബെസ്റ്റിയുടെ സഹോദരി ഡിയോണ , പൂളക്കുറ്റി , വെള്ള കണ്ടിയിൽ വീട് സാൻജിയോ ജോസ്, സ്നേഹയുടെ സഹോദരി വെള്ളരിക്കുണ്ട് മങ്കയം പുത്തൻപുരക്കൽ വീട് സോണ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ ഡിയോണ മേപ്പാടി വിംസ് മെഡിക്കൽ കോളേജിൽ വെൻ്റിലേറ്ററിലാണ്.

കൽപ്പറ്റ ഫാത്തിമ മാതാ ഹോസ്പിറ്റലിൽ ചികിത്സയിലുള്ള സോണ, സാൻ ജിയോ ജോസ് എന്നിവർ അപകടനില തരണം ചെയ്തിട്ടുണ്ട്.
ഇരിട്ടി ഡോൺ ബോസ്കോ കോളേജിലെ മൂന്നാം വർഷം ബിരുദ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളാണ് യാത്രാ സംഘത്തിലുണ്ടായിരുന്നത്. തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ പോയി മടങ്ങിയ ഇവർ വയനാട്ടിൽ വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു. വൈകുന്നേരം ആറുമണിയോട് കൂടിയായിരുന്നു നാടിനെ നടുക്കിയ അപകടം.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒരുക്കങ്ങൾ പൂർത്തിയായി: കൽപ്പറ്റയിൽ ഐക്ക ട്രേഡ് എക്സ്പോ 26-ന് തുടങ്ങും
Next post മുത്തങ്ങയിൽ കാർ മരത്തിലിടിച്ച് അഞ്ച് പേർക്ക് പരിക്ക്
Close

Thank you for visiting Malayalanad.in