യുവതിയുടെ സ്വർണ്ണമാല പൊട്ടിച്ച കേസിലെ പ്രതി പോലീസ് പിടിയിലായി

മാനന്തവാടി:
കഴിഞ്ഞ ദിവസം മാനന്തവാടി -മൈസൂർ റോഡിൽ വെച്ച് യുവതിയുടെ സ്വർണ്ണമാല പൊട്ടിച്ച കേസിലെ പ്രതി പോലീസ് പിടിയിലായി.
വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന മാനന്തവാടി ഫോറസ്റ്റ് ഓഫീസ് ജീവനക്കാരിയുടെ കഴുത്തിലെ മൂന്ന് പവൻ തൂക്കമുള്ള സ്വർണ മാല കറുത്ത പള്‍സര്‍ ബൈക്കില്‍ വന്ന് പൊട്ടിച്ച് ചെറ്റപ്പാലം ഭാഗത്തേക്ക് കടന്ന് കളഞ്ഞ കേസിലെ പ്രതികളായ സച്ചു @ സജിത്ത് @ ജിം സജിത്ത്, S/o ശശിധരൻ പിള്ള, വ. 36/23, കളിയ്ക്കത്തറ വീട്, കൃഷ്ണപുരം, കായംകുളം കൊല്ലം, ഭാര്യയായ തമിഴ്നാട് സ്വദേശിനി മുതലമ്മാൾ @ അംബിക 42/23 എന്നിവരെ ജില്ലാ പോലീസ് മേധാവി ആർ.. ആനന്ദ് ന്‍റെ നിര്‍ദേശമനുസരിച്ച് മാനന്തവാടി ഡി‌വൈ‌എസ്‌പി ഷൈജു.പി.എല്‍ ന്‍റെ നേതൃതത്തില്‍ നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിലൂടെ ഇന്ന് താമരശ്ശേരിയില്‍ വെച്ച് പിടികൂടി. സ്റ്റേഷനില്‍ വിവരം ലഭിച്ചയുടനെ സമീപപ്രദേശങ്ങളിലെ സിസിടിവി ക്യാമറകളും, സംസ്ഥാന-ജില്ലാ അതിര്‍ത്തികളില്‍ സ്ഥാപിച്ചിട്ടുള്ള (Automatic Number Plate Recognition) ക്യാമറകളും വിശദമായി പരിശോധിച്ചും, മറ്റ് ജില്ലകളിലേക്ക് ഉടനടി വിവരങ്ങള്‍ കൈമാറി നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലാണ് കൊല്ലം സ്വദേശിയായ സച്ചു എന്ന് വിളിക്കുന്ന സജിത്ത് കുമാർ @ ജിം സജിത്ത് എന്ന് പേരുള്ള ആളാണ് ഈ കുറ്റകൃത്യം നടത്തിയത് എന്ന് ബോധ്യമായത്. ഏപ്രിൽ ഒന്നാം തീയതി ബാവലി ബോർഡർ ചെക്ക് പോസ്റ്റ് വഴി പ്രതി മൈസൂരിലേക്ക് പോകുന്നത് ക്യാമറ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇത് പ്രതിയെ തിരിച്ചറിയാൻ കൂടുതല്‍ സഹായകരമായി. തുടര്ന്ന് ജില്ലാ അതിര്‍ത്തികളില്‍ പോലീസ് ശക്തമായ നീരിക്ഷണം നടത്തിയതില്‍ പ്രതി ഇന്നലെ വയനാട് ജില്ല വിട്ട് പോയിട്ടില്ല എന്ന് മനസിലാവുകയും ഇന്ന് ഉച്ചയ്ക്ക് താമരശ്ശേരിയില്‍ വെച്ച് പിടികൂടുകയും ചെയ്തത്. സംസ്ഥാനത്ത് വിവിധ പോലീസ് സ്റ്റേഷനുകളില്‍ സമാനമായ 35 ഓളം കേസുകളില്‍ പ്രതിയായിട്ടുള്ളതും നിരവധി തവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളും, കഴിഞ്ഞ നവംബര്‍ മാസം തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത 5 മാല മോഷണ കേസുകളില്‍ പ്രതിയായി ഒളിവില്‍ കഴിഞ്ഞു വരികയും, പ്രതിയും ഭാര്യ മുതലമ്മാൾ @ അംബികയും ബൈക്കിൽ കറങ്ങി നടക്കുന്നതിനിടയ്ക്ക് ആണ് ഇന്നലെ വീണ്ടും മാനന്തവാടിയില്‍ വെച്ച് പട്ടാപ്പകല്‍ ഫോറസ്റ്റ് ജീവനക്കാരിയുടെ മാലപ്പൊട്ടിച്ചു കടന്ന് കളഞ്ഞത്. ഇന്ന് കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിൽ വച്ചാണ് പ്രതികളെ പോലീസ് പിടികൂടിയത്. മാനന്തവാടി ഡിവൈഎസ്പി പി എൽ ഷൈജുവിന്‍റെ നേത്യത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ സംഘത്തില്‍ മാനന്തവാടി ഇന്‍സ്പെക്ടര്‍ അബ്ദുള്‍ കരീം, എസ്‌ഐ മാരായ കെ.കെ. സോബിന്‍.എം നൌഷാദ് സിവില്‍ പോലീസ് ഓഫീസര്‍മാരായ വി.ആർ. ദിലീപ് കുമാര്‍. ജാസിം ഫൈസല്‍, വി.കെ.രഞ്ജിത്, എൻ.ജെ. ദീപൂ, ജെറിന്‍.കെ.ജോണി, കെ.ബി., ബൈജു. നൌഫൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. .

Leave a Reply

Your email address will not be published. Required fields are marked *

Previous post വിമൻ ചേംബർ വനിതാ സംരംഭക പ്രദർശന വിപണന മേള വെള്ളിയാഴ്ച സമാപിക്കും.
Next post വയനാടൻ ചുരത്തിലെ പീഡാനുഭവ യാത്രയിൽ കുരിശിൻ്റെ വഴിയിൽ ആയിരങ്ങൾ
Close

Thank you for visiting Malayalanad.in