പടിഞ്ഞാറത്തറ -പൂഴിത്തോട് ബദൽ റോഡ് നിർമ്മാണ അനുമതിക്ക് കേന്ദ്രം ഇടപ്പെടണം: സിപിഐ

മാനന്തവാടി: പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ്നിർമ്മാണത്തിന് അനുമതി നൽകുന്നതിന് കേന്ദ്ര സർക്കാരിൽ ശക്തമായ ഇടപടൽ നടത്തണമെന്ന് അവശ്യപ്പെട്ട് പടിഞ്ഞാറത്തറ ലോക്കൽ കമ്മറ്റി എം’പി’ അഡ്വ പി സന്തോഷ് കുമാറിന് നിവേദനം നൽകി. .പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് നിർമ്മിച്ചാൽ ഒരു വയനാട് ജില്ലയുടെ വികസനത്തിന് പുതിയ മുഖം നൽകുമെന്നും റോഡ് നിർമ്മിക്കുന്നതിന് വേണ്ടി വർഷങ്ങളായി കക്ഷിരാഷ്ട്രിയത്തിന് അതിതമായി കോഴിക്കോടും വയനാടും സമരങ്ങൾ നടന്നുവരുന്നതായും വനം വകുപ്പിൻ്റെ അനുമതി ലഭിക്കത്തണ് റോഡ് നിർമ്മാണത്തിന് തടസ്സം. ഇതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രലായം ഇടപ്പെടണമെന്നാണ് ആവശ്യം. കേന്ദ്ര മന്ത്രിയുടെയും കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തുമെന്നും വിഷയത്തിൽ ഇടപ്പെടമെന്നും എം.പി.പറഞു. സിപിഐ ‘ജില്ലാ സെക്രട്ടറി ഇ ജെ ബാബു, വൈത്തിരി മണ്ഡലം സെക്രട്ടറി, അഷറഫ് തയ്യിൽ പടിഞ്ഞാറത്തറ ലോക്കൻ സെക്രട്ടറി സി.രാജീവൻ.സന്ദീപ്, പുഷ്പ്പരാജൻ തുടങ്ങിയവരാടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്

Leave a Reply

Your email address will not be published. Required fields are marked *

Previous post ബ്രേക്ക് നഷ്ടപ്പെട്ട കെ.എസ്. ആർ.ടി.സി.ബസ് അപകടത്തിൽ പെടാതെ ഡ്രൈവർ രക്ഷപ്പെടുത്തി
Next post രാഹുൽ ഗാന്ധിയുടെ അയോഗ്യത: പ്രതിഷേധ ജ്വാലയായി മുസ്‌ലിം ലീഗ് പാതിരാ സമരം
Close

Thank you for visiting Malayalanad.in