ബ്രേക്ക് നഷ്ടപ്പെട്ട കെ.എസ്. ആർ.ടി.സി.ബസ് അപകടത്തിൽ പെടാതെ ഡ്രൈവർ രക്ഷപ്പെടുത്തി

.
മാനന്തവാടി: ഡ്രൈവറുടെ മനസാന്നിധ്യം വൻ ദുരന്തം ഒഴിവാക്കി. ബ്രേക്ക് നഷ്ടപ്പെട്ട കെ.എസ്.ആർ.ടി.സി ബസ് സുരക്ഷിതമായി റോഡരികിലെ മതിലിൽ ഇടിച്ച് നിർത്തിയാണ് ഡ്രൈവർ പാണ്ടിക്കടവ് സ്വദേശി അണിയാ പ്രവൻ ജമാൽ യാത്രക്കാരുടെ രക്ഷകനായത്.
മാനന്തവാടി ഗവൺമെൻ്റ് കോളേജിന് സമീപം ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു സംഭവം.ബത്തേരിയിൽ നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന മാനന്തവാടി ഡിപ്പോയിലെ ആർ എ സി 561 നമ്പർ ബസ്സിനാണ് ഇറക്കത്തിൽ വെച്ച് ബ്രേക്ക് നഷ്ടമായത്. ഇത് മനസ്സിലാക്കിയ ഡ്രൈവർ ജമാൽ മുന്നിലുണ്ടായിരുന്ന വാഹനങ്ങളെ കടത്തി വിടുകയും, എതിർ ദിശയിൽ നിന്ന് വരികയായിരുന്ന കെ.എസ്.ആർ.ടി-സി ബസ് കൈകാണിച്ച് നിർത്തുകയുമായിരുന്നു.പിന്നീട് സുരക്ഷിതമായി ബസ് റോഡരികിലെ മതിലിൽ ഇടിച്ച് നിർത്തുകയായിരുന്നു.ഇരുപതോളം യാത്രക്കാരാണ് ബസ്സിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post തുരങ്ക പാതക്കെതിരെ നിയമപോരാട്ടം നടത്തുമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി
Next post പടിഞ്ഞാറത്തറ -പൂഴിത്തോട് ബദൽ റോഡ് നിർമ്മാണ അനുമതിക്ക് കേന്ദ്രം ഇടപ്പെടണം: സിപിഐ
Close

Thank you for visiting Malayalanad.in