കൽപ്പറ്റ: വാളവയൽ :1966 ൽ പ്രവർത്തനമാരംഭിച്ച, വാളവയൽ ഗവ: ഹൈസ്കൂളിന്റെ 58 മത് വാർഷികാഘോഷവും അധ്യാപകരുടെ യാത്രയയപ്പും ഏപ്രിൽ 1 ന് വർണ്ണാഭമായ പരിപാടികളോടെ നടക്കും. ഉച്ചയ്ക്ക് 2 മണിയ്ക്ക് ഗോത്രോത്സവത്തോടെ ആരംഭം കുറിയ്ക്കുന്ന ആഘോഷ പരിപാടി, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച ചുറ്റുമതിലിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാറും പെൺകുട്ടികൾക്കായുള്ള വിശ്രമ കേന്ദ്രം ജില്ലാ പഞ്ചായത്ത് അംഗം ഉഷാ തമ്പിയും ഉദ്ഘാടനം ചെയ്യും. പൂതാടി പഞ്ചായത്ത് പ്രസിഡന്റ്, മേഴ്സി സാബുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം, ദീർഘകാലത്തെ സേവനത്തിന് ശേഷം സ്കൂളിൽ നിന്ന് വിരമിയ്ക്കുന്ന ടി.ടി. അന്നക്കുട്ടി ടീച്ചറുടേയും കെ.പി. അജിത ടീച്ചറുടേയും യാത്രയയപ്പ് വേദി കൂടിയാകും. സ്കൂളിലെ പൂർവ്വ അധ്യാപകരെ ആദരിയ്ക്കുന്ന ‘ ഗുരുവന്ദനം ‘ പരിപാടിയും , പഠനോത്സവവും ഇത്തവണത്തെ വാർഷികാഘോഷത്തിന്റെ മാറ്റ് കൂട്ടും. ബ്ലോക്ക് പഞ്ചായത്തംഗം ഇ.കെ. ബാലകൃഷ്ണൻ , ഗ്രാമ പഞ്ചായത്തംഗം ശ്രീകല ശ്യാം, തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം വിദ്യാർത്ഥികളുടെ കലാപരിപാടികളും, തുടർന്ന് നാടൻ കലാനിശയും അരങ്ങേറും.
കൽപ്പറ്റ പ്രസ്സ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ സ്കൂളിലെ പ്രധാന അധ്യാപകൻ വിനോദ് കുമാർ കെ., പി.ടി.എ. പ്രസിഡന്റ് എം.കെ. സജീവൻ , എസ്.എം.സി. ചെയർമാൻ കെ.ആർ. രമിത്, ആഘോഷക്കമ്മിറ്റി ചെയർമാൻ ടി.ആർ. രാജീവ്, ജോയന്റ് കൺവീനർ തങ്കച്ചൻ വാളവയൽ, തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...