കൽപ്പറ്റ എൻ.എം.ഡി.സി.യിൽ നാട്ടുചന്ത പ്രവർത്തനം തുടങ്ങി.
കൽപ്പറ്റ:. കർഷകർ സംരംഭകർ കൂടി ആയി വളർന്നാൽ വരുമാനം വർദ്ധിപ്പിക്കാമെന്ന് മുൻ കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ.
കൽപ്പറ്റ എൻ.എം.ഡി.സി.യിൽ ആരംഭിച്ച നാട്ടുചന്തയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം
കൽപ്പറ്റ പിണങ്ങോട് റോഡിലുള്ള . നബാർഡിൻ്റെ ധന സഹായത്തോടെ നിർമ്മാണം പൂർത്തിയാക്കിയ നാട്ടുചന്ത കോവിഡിന് ശേഷം ആദ്യമായാണ് വീണ്ടും സജീവമാകുന്നത്. എൻ.എം.ഡി.സി., കേരള സ്റ്റേറ്റ് എഫ്.പി.ഒ. കൺസോർഷ്യം, നെക്സ്റ്റോർ ഗ്ലോബൽ ടെക്കിൻ്റെ കൃഷി അനുബന്ധ വിഭാഗമായ ഫുഡ് കെയർ ഇന്ത്യ തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച നാട്ടു ചന്തയുടെ പ്രവർത്തന ഉദ്ഘാടനം മുൻ കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ നിർവ്വഹിച്ചു.
മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിച്ച കാർഷികാനുബന്ധ സംരംഭങ്ങൾ ആരംഭിക്കുന്നതിലൂടെ കാർഷിക പ്രതിസന്ധിക്ക് സ്വയം പരിഹാരം കണ്ടെത്താൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
എൻ.എം.ഡി.സി. വൈസ് ചെയർപേഴ്സൺ ടി.ജി. ബീന അധ്യക്ഷത വഹിച്ചു
മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുമായി ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ, കർഷക താൽപ്പര്യ സംഘങ്ങൾ, കുടുംബശ്രീ സംരംഭകർ , കാർഷികാനുബന്ധ സംരംഭകർ തുടങ്ങിയവയുടെയും എഫ്.പി.ഒ. കൺസോർഷ്യത്തിൻ്റെയും നേതൃത്വത്തിൽ സ്ഥിരം സ്റ്റാളുകളും കാർഷികോൽപ്പന്നങ്ങൾ, നഴ്സറികൾ എന്നിവയുടെ താൽകാലിക സ്റ്റാളുകളും നാട്ടുചന്തയിൽ ഉണ്ട്.
കർഷകർക്കും കാർഷികാനുബന്ധ സംരംഭകർക്കും വിൽക്കാനുള്ള ഉൽപ്പന്നങ്ങൾ ഇവിടെയെത്തിച്ച് സ്വന്തമായും സ്റ്റാളുകൾ വഴിയായും വിൽപ്പന നടത്താം.
നട്ടുചന്തയോടനുബന്ധിച്ച ഇടക്കിടെ പ്രദർശന വിൽപ്പന മേളയും സംഘടിപ്പിക്കും. ആദ്യത്തെ പ്രദർശന വില്പന മേള വുമൺ ചേംബറിൻ്റെ നേതൃത്വത്തിൽ ഏപ്രിൽ അഞ്ച് മുതൽ നടക്കും. തുടർന്ന് എല്ലാ മാസവും മേളകളും കാർഷികോൽപ്പന്നങ്ങളുടെ ലേലവും കാർഷിക സെമിനാറുകളും ബോധവൽക്കരണ പരിപാടികളും ഉണ്ടാകും.
കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ വിപണി ഇടപെടലിൻ്റെ ഭാഗമായി കണ്ടെയ്നർ മോഡ് പ്രൊക്യുർമെൻ്റ് ആൻ്റ് പ്രോസസ്സിംഗ് സെൻററും ഉടൻ എൻ.എം.ഡി.സി.യിൽ പ്രവർത്തനമാരംഭിക്കും.
ഉൽപ്പന്നങ്ങൾ വിൽക്കാനുള്ള കർഷകരും സ്റ്റാളുകൾ ആരംഭിക്കാൻ താൽപ്പര്യമുള്ള കാർഷികാനുബന്ധ സംരംഭകർക്കും ഇവിടെ അവസരമുണ്ട്.എൻ.എം.ഡി.സി. വൈസ് ചെയർപേഴ്സൻ ടി.ജി. ബീന അധ്യക്ഷത വഹിച്ചു.
കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറ്ക്ടർ കെ.മമ്മൂട്ടി, കൽപ്പറ്റ കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ പി.ഒ ബിന്ദു, വയനാട് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് ജോണി പാറ്റാനി ,കേരള എഫ്.പി.ഒ. കൺസോർഷ്യം സംസ്ഥാന പ്രസിഡണ്ട് സാബു പാലാട്ടിൽ, നെക് സ്റ്റോർ ഗ്ലോബൽ ടെക് ഡയറക്ടർ കെ.രാജേഷ്, വാസുകി ഫാർമേഴ്സ് സൊസൈറ്റി ചെയർമാൻ സജി കാവനാക്കുടി തുടങ്ങിയവർ സംസാരിച്ചു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...