ആറ് വയസ്സുകാരനെ അമ്മാവൻ വെട്ടിക്കൊന്നു.

തൃശൂർ:ആറ് വയസ്സുകാരനെ അമ്മാവൻ വെട്ടിക്കൊന്നു. തൃശൂർ മുപ്ളിയത്താണ് സംഭവം.
അതിഥിത്തൊഴിലാളിയുടെ മകൻ നാജുർ ഇസ്ലാം ആണ് കൊല്ലപ്പെട്ടത്.വീടിനടുത്ത് വെച്ച് അതിഥിത്തൊഴിലാളികൾ തമ്മിലുള്ള തർക്കത്തിനിടെ കുട്ടിക്ക് വെട്ടേൽക്കുകയായിരുന്നു.
കുട്ടിയുടെ അമ്മയുടെ സഹോദരനാണ് വെട്ടിയത്. അസം സ്വദേശിയായ ഇയാൾ കഴിഞ്ഞദിവസമാണ് മുപ്ലിയത്ത് സഹോദരിയുടെ വീട്ടിലെത്തിയത്. ആക്രമണം തടയാനെത്തിയ കുട്ടിയുടെ അമ്മ നജ്മയ്ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *