കേന്ദ്ര സർക്കാരിൻ്റെ ദളിത്- കർഷക തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെ ഇടത് സംഘടനകളുടെ പ്രക്ഷോഭം

കൽപ്പറ്റ: ദളിത്‌, കർഷക തൊഴിലാളി ജനതക്ക് നേരെ രാജ്യത്ത് വർധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെയും, ദുർബലജനതയുടെ ജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയും വിവിധ ആവശ്യങ്ങൾ ഉയർത്തി , ദളിത്‌, കർഷകതൊഴിലാളി, പട്ടികവർഗ സംഘടനകളുടെ നേതൃത്വത്തിൽ കൽപ്പറ്റ പോസ്‌റ്റാഫീസിലേക്ക്‌ മാർച്ച്‌ നടത്തി. രാജ്യവ്യാപക പ്രക്ഷോഭ പരിപാടികളുടെ ഭാഗമായാണ് പ്രതിഷേധം. കേരളത്തിൽ കെഎസ്‌കെടിയു, ബികെഎംയു, പി കെ എസ്, ആദിവാസി ക്ഷേമസമിതി, എഐഡിആർഎം എന്നീ സംഘടനകളാണ് പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നത്. ദളിതർക്കും, ഗോത്രജനതക്കും നേരേ നടക്കുന്ന അതിക്രമം തടയാൻ ശക്തമായ നടപടി സ്വീകരിക്കുക.. ഭൂരഹിതരായ ദളിതർക്കും, പട്ടികവർഗക്കാർക്കും ഭൂമി വിതരണം ചെയ്യുക, പ്രീ സ്കൂൾ മുതൽ ഡിഗ്രി വരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കുക, മിശ്രവിവാഹം പ്രോത്സാഹിപ്പിക്കാൻ പ്രത്യേക ധനസഹായം നൽകുക, തൊഴിലുറപ്പ് പദ്ധതി ദുർബലപെടുത്താനുള്ള നീക്കം ഉപേക്ഷിക്കുക എന്നിവയാണ്‌ പ്രധാന ആവശ്യങ്ങൾ. പോസ്‌റ്റാഫീസ്‌ മാർച്ച്‌ സിപിഐ സംസ്ഥാന കൗൺസിൽ അംഗം വിജയൻ ചെറുകര ഉദ്‌ഘാടനം ചെയ്‌തു. കെ ഷമീർ അധ്യക്ഷനായി. സി കെ ശശീന്ദ്രൻ, സുരേഷ്‌ താളൂർ, കെ സുഗതൻ, പ്രസാദ്‌, പി കെ മൂർത്തി എന്നിവർ സംസാരിച്ചു. എം ജനാർദ്ദനൻ സ്വാഗതവും സൗമ്യ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വിമുക്ത ഭടൻമാരോടുള്ള കേന്ദ്ര സർക്കാർ അവഗണനക്കെതിരെ കേരള എക്സ് സർവീസ് ലീഗ് പ്രക്ഷോഭം തുടങ്ങി
Next post രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി കോൺഗ്രസ് പ്രവർത്തകർ കൽപ്പറ്റയിൽ പ്രകടനം നടത്തി.
Close

Thank you for visiting Malayalanad.in