കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ വയോധികൻ മരിച്ചു

കൽപ്പറ്റ: ‘ കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ വയോധികൻ മരിച്ചു. കാക്കവയൽ കപാടം കോളനിയിലെ മാധവ (69) നാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 2 മണിയോടെ കാക്കവയൽ വിജയാബാങ്കിന് സമീപമാണ് മാധവനെ കാട്ടുപന്നി കുത്തി വീഴ്ത്തിയത്. പരിക്കേറ്റ ഇദ്ദേഹത്തെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. കുടുംബത്തിന് വനം വകുപ്പ് അർഹമായ നഷ്ട പരിഹാരം നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Next post ജൈന ക്ഷേത്രങ്ങളിൽ ഉയ്യാല പദ ചടങ്ങുമായി വിശ്വാസികൾ.
Close

Thank you for visiting Malayalanad.in