വൈദ്യുതിപോസ്റ്റ് വാഹനത്തിൽ കയറ്റുന്നതിനിടെ ദേഹത്ത് വീണ് കെ.എസ്.ഇ.ബി കരാർ തൊഴിലാളിക്ക് ദാരുണാന്ത്യം.

കോട്ടയം: ചെറുവള്ളിയിൽ വൈദ്യുതിപോസ്റ്റ് പിക്കപ്പ് വാനിൽ കയറ്റുന്നതിനിടെ ദേഹത്തേക്കു വീണ് കെ.എസ്.ഇ.ബി കരാർ തൊഴിലാളിക്ക് ദാരുണാന്ത്യം.
കറുകച്ചാൽ പനയമ്ബാല പത്താംകുഴിയിൽ പി.ബി. ചന്ദ്രകുമാറാണ് (പ്രവീൺ-38) മരിച്ചത്.
പോസ്റ്റ് ദേഹത്ത് വീണ ഉടൻ കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ മണിമലയിലെ സ്വകാര്യാശുപത്രിയിലും തുടർന്ന്, കാഞ്ഞിരപ്പള്ളി ഇരുപത്താറാംമൈലിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചെറുവള്ളി നേതാജി വായനശാലയ്ക്കു സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു ചന്ദ്രകുമാർ. മൃതദേഹം ഇരുപത്താറാംമൈലിലെ സ്വകാര്യാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ബിന്ദു. മക്കൾ: ശരൺ, കാർത്തിക, കീർത്തന.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് ചുരത്തിൽ ഇന്നും വാഹനാപകടം
Next post ജോയ് പാലക്കമൂലയുടെ ചെട്ട്യാലത്തൂർ കഥകൾ പ്രകാശനം ചെയ്തു.
Close

Thank you for visiting Malayalanad.in