റിട്ടയർഡ് അധ്യാപകനും അഭിനേതാവുമായ മാനിക്കൽ ജോസഫ് മാസ്റ്റർ നിര്യാതനായി

.

മാനന്തവാടി:
എടവക കല്ലോടി സെയ്ന്റ് ജോസഫ്സ് യു.പി. സ്കൂൾ റിട്ട. അധ്യാപകൻ മാനിക്കൽ ജോസഫ് (87) അന്തരിച്ചു. നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഭാര്യ: വാഴംപ്ലാക്കൽ കുടുംബാംഗം മേരി(റിട്ട. അധ്യാപിക,കല്ലോടി സെയ്ന്റ് ജോസഫ്സ് യു.പി. സ്ക്കൂൾ ). മക്കൾ: ജോണ്‍സണ്‍ (ഓസ്ട്രേലിയ), ജെസി, ജെമ്മ (അധ്യാപിക, ഇഖ്ബാൽ ഹയർസെക്കൻഡറി സ്കൂൾ, കാഞ്ഞങ്ങാട്), ജോയ്സി (സ്റ്റാഫ് നഴ്സ്, വയനാട് ഗവ. മെഡിക്കൽ കോളജ്). മരുമക്കൾ: ഫ്രീഡ (ഓസ്ട്രേലിയ), തോമസ് കാപ്പിൽ (റിട്ട. ജീവനക്കാരൻ, മിൽമ ഡെയറി, കാഞ്ഞങ്ങാട്), ഷിജിൽ കുമാർ(അധ്യാപകൻ, മാനന്തവാടി ഗവ. ടെക്നിക്കൽ ഹൈസ്കൂൾ, ദ്വാരക), പരേതനായ ജോർജ് മാമ്പള്ളിൽ. സംസ്കാരം നാളെ ( ചൊവ്വാഴ്ച) രാവിലെ 11-ന് കല്ലോടി സെയ്ന്റ് ജോർജ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.
പക സിനിമയിലെ മുത്തച്ഛൻ കഥാപാത്രമായിരുന്നു സിനിമയിലെ പ്രധാന വേഷം. . കല്ലോടി ചിലമ്പൊലി തിയേറ്റേഴ് സിൻ്റെ അമരക്കാരനും നടനും സംവിധായകനുമായിരുന്നു. മാനന്തവാടി സഹകരണ ബാങ്കിന്റെ ഡയറക്ടറും അയിലമൂല ദേശീയവായനശാലയുടെ പ്രസിഡൻ്റുമായിരുന്നു. വായനശാലാ പ്രവർത്തനത്തിൽ അടുത്ത കാലം വരെ സജീവം. കോൺഗ്രസ് പാർട്ടിയുടെ പ്രാദേശിക നേതാവും നല്ല വാഗ്മിയും ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post സാന്ത്വനഭവനം പദ്ധതിയുടെ ഉദ്ഘാടനവും 14 വീടുകളുടെ താക്കോൽ ദാനവും നാളെ ( ചൊവ്വാഴ്ച)
Next post നബാർഡും ഉറവും ചേർന്ന് നടത്തുന്ന മുളകൃഷി പഠന – സന്ദർശന പരിപാടി 22-ന്
Close

Thank you for visiting Malayalanad.in