രണ്ട് പതിറ്റാണ്ടിന് ശേഷം പാക്കം- ആനക്കുന്ന് റോഡ് നവീകരണത്തിൻ്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു

മുട്ടിൽ: 22 വർഷങ്ങൾക്ക് ശേഷം പാക്കം- ആനക്കുന്ന് റോഡിൻ്റെ നവീകരണത്തിൻ്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്തിന് കീഴിലുള്ള റോഡിൻ്റെ 400 മീറ്റർ ദൂരമാണ് ആദ്യഘട്ടത്തിൽ വാർഷിക പദ്ധതിയിൽ 20 ലക്ഷം രൂപ വകയിരുത്തി നവീകരണം പൂർത്തിയാക്കിയത്. ഇരുപതിലധികം വർഷങ്ങൾ പഴക്കമുള്ള റോഡ് പൂർണ്ണമായും തകർന്ന് കാൽനടയാത്ര പോലും അസാധ്യമായിരുന്നു. റോഡിൻ്റെ രണ്ടാം ഘട്ടം 400 മീറ്ററിൻ്റെ പ്രവൃത്തിയും അടുത്ത മാസം പകുതിക്ക് മുൻപ് പൂർത്തിയാക്കും. രണ്ടാം ഘട്ട നിർമ്മാണത്തിനും ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ അനുവദിക്കുകയും ടെണ്ടർ നടപടി പൂർത്തിയാക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാറാണ് റോഡ് തുറന്ന് നൽകിയത്.സ്വന്തം ഡിവിഷനിൽ റോഡ് പ്രവർത്തിക്ക് നേരിട്ട് നേതൃത്വം നൽകിയ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെ ചടങ്ങിൽ ആദരിച്ചു.വാർഡ് മെമ്പർ സജീവൻ, വാർഡ് വികസന സമിതി കൺവീനർ റോയ്,ജോയ്,രവി പാകം, കൃഷ്ണൻ പരശുരാമൻ മാസ്റ്റർ, തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post അതിരൂക്ഷമായ കുരങ്ങ് ശല്യം പരിഹരിക്കണം.: എൻ.സി.പി.
Next post വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവത്തിനോടനുബന്ധിച്ച് ഗീതാ പാരായണം മൽസരം നടത്തി
Close

Thank you for visiting Malayalanad.in