മരവ്യവസായ സംരംഭകര്‍ക്കു സര്‍ക്കാര്‍ തലത്തില്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കണം: ചെറുകിട മര വ്യവസായ അസോസിയേഷന്‍

മലപ്പുറം ;എം എസ് എം ഇ വിഭാഗത്തില്‍പ്പെട്ട ചെറുകിട മരവ്യവസായ സംരംഭകര്‍ക്കു സര്‍ക്കാര്‍ തലത്തില്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കണമെന്നും ഓരോ പഞ്ചായത്തിലും വ്യവസായ എസ്‌റ്റേറ്റുകള്‍ കണ്ടെത്തി ചെറുകിട മര വ്യവസായികള്‍ക്ക് സ്ഥാപനം തുടങ്ങുവാന്‍ ആവശ്യമായ സൗകര്യം ഏര്‍പ്പെടുത്തണമെന്നും ചെറുകിട മര വ്യവസായ അസോസിയേഷന്‍ ജില്ലാ സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പെരിന്തല്‍മണ്ണയില്‍ ചേര്‍ന്ന വ്യാപാരി വ്യവസായി സമിതി സംസ്ഥാന ട്രഷറര്‍ എസ്. ദിനേശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. സുരേഷ് അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ പി പി അബ്ബാസ്, സംസ്ഥാന പ്രസിഡന്റ് ജോഫി കുര്യന്‍, വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് കെ. സുബ്രഹ്മണ്യന്‍, സമിതി ജില്ലാ സെക്രട്ടറി ഹംസ പുല്ലാട്ടില്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം പി സധു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ ഹംസ, എന്‍. അബ്ദുല്‍കരീം എന്നിവര്‍ സംബന്ധിച്ചു.സംസ്ഥാന കമ്മിറ്റിയംഗം പി. വേലായുധന്‍ പതാക ഉയര്‍ത്തി പുതിയ ഭാരവാഹികളായി കെ ഹംസ എടവണ്ണ (പ്രസിഡന്റ്), പി. വേലായുധന്‍,എന്‍. അബ്ദുകരീം, കെ. സുരേന്ദ്രന്‍,വി ടി അലി(വൈസ് പ്രസിഡന്റുമാര്‍), ദേവദാസ് അമ്പാടി(സെക്രട്ടറി), പി സി രവീന്ദ്രന്‍,പി കെ വിജയന്‍, ഡി കെ ശിവദാസന്‍,ശശീന്ദ്രന്‍ എടപ്പാള്‍ (ജോയിന്റ് സെക്രട്ടറിമാര്‍),പി. സുരേഷ്(ട്രഷറര്‍) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു. മരാധിഷ്ടിത വ്യവസായ സ്ഥാപനങ്ങള്‍ക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സ് അനുവദിക്കുന്നതിന് മാലിനികരണ നിയന്ത്രണ ബോര്‍ഡിന്റെ നിയമ വ്യവസ്ഥ ലഘുകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പി.കെ. കരിയൻ ആദർശം മുറുകെപ്പിടിച്ച വ്യക്തി- ഒ.ആർ. കേളു എം.എൽ.എ
Next post കാക്കവയല്‍-വാഴവറ്റ റോഡ്: 2.10 കോടി രൂപയുടെ പ്രവൃത്തി ആരംഭിക്കും: അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ.
Close

Thank you for visiting Malayalanad.in