തോൽപ്പെട്ടി-: മാനന്തവാടി എക്സൈസ് സർക്കിൾ പാർട്ടിയും, തോൽപ്പെട്ടി ചെക്ക്പോസ്റ്റ് പാർട്ടിയും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ വാഹനത്തിൽ കടത്തുകയായിരുന്നു 292 ഗ്രാം എം.ഡി.എം. എ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശികളായ കോഴിക്കോട് പൊറ്റമ്മൽഭാഗത്ത് കരിമുറ്റത്ത് വീട്ടിൽ ജോമോൻ ജെയിംസ് (വയസ്സ് 22), കോഴിക്കോട് കുണ്ടുപറമ്പ് ഭാഗത്ത് മുണ്ടയാറ്റും പടിക്കൽ വീട്ടിൽ അഭിനന്ദ്.എ. എൽ (വയസ്സ് 19) എന്നിവരെ അറസ്റ്റ് ചെയ്തു,.. ബാംഗ്ലൂരിൽ നിന്ന് വൻതോതിൽ മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന് കോഴിക്കോട് ഭാഗത്ത് വില്പന നടത്തുകയാണ് ലക്ഷ്യമെന്ന് പ്രതികൾ എക്സൈസ് സംഘത്തോട് പറഞ്ഞു. മയക്കുമരുന്ന് കടത്തിക്കൊണ്ടു വരാൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിൽ എടുത്തു മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ പ്രിവന്റിവ് ഓഫീസർ ജിനോഷ് പി.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ വിനോദ് പി,ആർ, വിഷ്ണു കെ. കെ, വൈശാഖ്. വി. കെ, അരുൺ കൃഷ്ണൻ .വി, അർജുൻ.എം,സനൂപ് കെ എസ് എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...