ക്വാറിയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.

ബത്തേരി:
അമ്പലവയൽ മഞ്ഞപ്പാറയിലെ ക്വാറിക്കുളത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. . ആണ്ടൂർ കരളിക്കുന്ന് മാധവന്റെ മകൻ അരുൺ കുമാർ (23) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി മുതൽ കാണാതായ ഇയാൾക്കു വേണ്ടി പുലർച്ച വരെ നാട്ടുകാർ തിരച്ചിൽ നടത്തിയിരുന്നു. ഇന്നു രാവിലെ മഞ്ഞപ്പാറ ക്വാറിക്കുളത്തിനു സമീപം ഇയാളുടെ ബൈക്ക് കണ്ടെത്തി. പിന്നീട് അഗ്നി രക്ഷാസേനയുടെ തിരച്ചിലിൽ ഇന്ന് രാവിലെ എട്ടേമുക്കാലോടെ മൃതദേഹം
കണ്ടെത്തുകയായിരുന്നു.സ്വകര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അരുൺ കുമാർ ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഭാരത് ജോഡോ യാത്ര:കർണാടക കോൺഗ്രസ് നേതാക്കളുമായി സോണിയ ഗാന്ധിയുടെ ചർച്ച
Next post സ്കൂൾ കിണറ്റിലെ മോട്ടോർ മോഷ്ടിച്ച നാല് പേർ അറസ്റ്റിൽ.
Close

Thank you for visiting Malayalanad.in