കൽപ്പറ്റ: നമ്മുടെ രാജ്യം വിവിധ സംസ്കാരങ്ങളും മത മൂല്യങ്ങളും ഉൾക്കൊള്ളുന്ന വിശാല ജനാധിപത്യ രാഷ്ട്രമാണെന്നും മതസൗഹാർദവും പരസ്പര വിശ്വാസവും അതിപ്രധാനമാണെന്നും സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ പറഞ്ഞു.കൽപ്പറ്റ ദാറുൽ ഫലാഹിൽ ഇസ്ലാമിയ്യയുടെ മുപ്പതാം വാർഷിക സനദ് ദാന സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യം എല്ലാവരുടേതുമാണ്. വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. ബഹുസ്വരതയാണ് നമ്മുടെ അടിസ്ഥാനശില. ഭരണഘടന എല്ലാ ജനവിഭാഗങ്ങൾക്കും അവരുടെ വിശ്വാസമനുസരിച്ച് ജീവിക്കാൻ അവകാശം നൽകുന്നുണ്ട്. സ്വസ്ഥജീവിതം പൗരന്മാരുടെ അവകാശമാണ്. അതിനു വിഘാതം നിൽക്കുന്ന തീവ്രവാദ, ഭീകര പ്രസ്ഥാനങ്ങളെ തുറന്നു കാട്ടണം. അത്തരം പ്രത്യയശാസ്ത്രങ്ങളുടെ അപകടം പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിൽ മുസ്ലിം പണ്ഡിതന്മാർക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും അവർ അത് എല്ലാ കാലത്തും നിർവഹിച്ചിട്ടുണ്ടെന്നും പൊന്മള പറഞ്ഞു. ജ്ഞാന പാതയത്തിന്റെ കർമ്മ സാക്ഷ്യം എന്ന പ്രമേയത്തിൽ മൂന്ന് ദിവസമായി കൽപ്പറ്റ ദാറുൽ ഫലാഹിൽ നടന്ന സമ്മേളനത്തിൽ സമാപന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു ദാറുൽ ഫലാഹ് വൈസ് പ്രസിഡണ്ട് കെ കെ അഹമ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ അധ്യക്ഷത വഹിച്ചു സമസ്ത ട്രഷറർ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നിർവഹിച്ചു മൗലവി ഫാളിൽ ലത്വീഫി അൽഫലാഹി എന്ന സ്ഥാപനത്തിൻ്റെ പ്രഥമ സനദ് ദാനം സമസ്ത പ്രസിഡണ്ട് ഈ സുലൈമാൻ മുസ്ലിയാർ, സയ്യിദ് അലി ബാഫഖി തങ്ങൾ, പി ഹസൻ മൗലവി ബാഖവി, കെ സി അബൂബക്കർ ഹസ്റത്ത്, എന്നിവർ നിർവഹിച്ചു കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി എ പി അബ്ദുൽ ഹക്കീം അസ്ഹരി പ്രസംഗിച്ചു സമാപന പ്രാർത്ഥനക്ക് സയ്യിദ് ബായാർ തങ്ങൾ നേതൃത്വം നൽകി സ്ഥാപനത്തിൻറെ വിഷൻ 35 ജനറൽ സെക്രട്ടറി കെ കെ മുഹമ്മദലി ഫൈസി അവതരിപ്പിച്ചു കെ ഓ അഹമ്മദ് കുട്ടി ബാഖവി, എസ് ഷറഫുദ്ദീൻ ബഷീർ സഅദി നെടുംകരണ, സി ടി അബ്ദുല്ലത്തീഫ്, പി ഉസ്മാൻ മൗലവി, ടി പി അബ്ദുസ്സലാം മുസ്ലിയാർ, സംബന്ധിച്ചു ഉമർ സഖാഫി ചെതലയം സ്വാഗതവും നസീർ കോട്ടത്തറ നന്ദിയും പറഞ്ഞു
ഫോട്ടോ അടിക്കുറിപ്പ് 1 കൽപ്പറ്റ ദാറുൽ ഫലാഹിൽ ഇസ്ലാമിയ്യ മുപ്പതാം വാർഷിക സനദ് ദാന സമാപന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു
2 കൽപ്പറ്റ ദാറുൽ ഫലാഹിൽ ഇസ്ലാമിയ മുപ്പതാം വാർഷിക സനദ് ദാന സമാപന സമ്മേളനത്തിൽ സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തുന്നു
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...