പുൽപ്പള്ളി: പെരിക്കല്ലുർ സെന്റ് തോമസ് ക്നാനായ ദേവാലയത്തിലെ കെ.സി.സി യുടെ നേതൃത്വത്തിൽ കോട്ടയം അതിരൂപതയിലെ പ്രമുഖ ടീമുകളെ അണിനിരത്തി കൊണ്ട് ഒക്ടോബർ 4 ന് ഇന്ന് വൈകുന്നേരം 3 മണിക്ക് പെരിക്കല്ലുർ സെന്റ് തോമസ് സൺഡേ സ്കൂൾ മൈതാനത്ത് അതിരൂപതാതല വടംവലി മൽസരം നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഐ.സി ബാലകൃഷ്ണൻ എം.എൽ.എ മത്സരം ഉദ്ഘാടനം ചെയ്യും. വികാരി ഫാ: മാത്യു മേലേടത്ത് അദ്ധ്യക്ഷത വഹിക്കും. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ വിജയൻ മുഖ്യപ്രഭാഷണം നടത്തും. ഫാ.ബിബിൻ കുന്നേൽ, മേഴ്സി ബെന്നി, ഷിജു കൂറാനയിൽ, ജോൺസി ബിജു, ജീനാ ജോസ്, സിജോ ചെമ്പഴ, മനോജ് മുടക്കോടിയിൽ, ജോണി പുത്തൻക്കണ്ടത്തിൽ, റെനി വെച്ചുവെട്ടിക്കൽ, എന്നിവർ പ്രസംഗിക്കും ഒന്നാം സ്ഥാനക്കാർക്ക് ആദർശ് കീഴേട്ടുക്കുന്നേൽ ഫാമിലി നൽകുന്ന 15001 രൂപയും ആഷിൽ എലിത്തടത്തിൽ എവറോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് തേക്കുംമൂട്ടിൽ ടി.സി ജോർജ് മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും 10001 രുപയും മുന്നാം സ്ഥാനക്കാർക്ക് പാത്തിക്കൽ ട്രേഡഴ്സ് പെരിക്കല്ലൂർ നൽക്കുന്ന 7501 രൂപയും പാത്തിക്കൽ തോമസ് മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും നാലാം സ്ഥാനകാർക്ക് ഇ വി ബിൽഡേഴ്സ് നൽകുന്ന 5001 രൂപയും ഏലിയാമ്മ വിളയാനിക്കൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും വിജയികൾക്ക് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു
. കൽപ്പറ്റ: വയനാട്ടിൽ കനത്ത മഴ തുടങ്ങി. ലക്കിടിയിൽ 103 മില്ലിമീറ്റർ മഴ ലഭിച്ചു. വൈത്തിരി ചാരിറ്റിയിൽ മണ്ണിടിഞ്ഞു. ആർക്കും പരിക്കില്ല. സ്വകാര്യ സ്ഥലത്തെ സംരക്ഷണ മതിലാണ്...
കൽപ്പറ്റ:-സംസ്ഥാന സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കും ജനദ്രോഹ നയങ്ങൾക്കു മെതിരെ യു ഡി ടി എഫ് നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യു ഡി ടി എഫ്...
വൈത്തിരി: സ്വന്തം ഉപയോഗത്തിനും വില്‍പ്പനക്കുമായി സൂക്ഷിച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കോഴിക്കോട്, താമരശേരി, രാരോത്ത് വി.സി. സായൂജ്(33)നെയാണ് ലഹരി വിരുദ്ധ സ്ക്വാഡും വൈത്തിരി പോലീസും...
തിരുവനന്തപുരം : കേരള സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷനും മെട്രോ മാര്‍ട്ടും സംയുക്തമായി 2026 ജനുവരി 16 മുതല്‍ 18 വരെ എറണാകുളം അങ്കമാലി അഡ്ലക്സ് കണ്വെന്ഷന്...
- _താമരശ്ശേരി ചുരത്തിലെ ഗതാഗതകുരുക്കിന് ശാസ്ത്രീയ പരിഹാരം കാണണം_ കൽപ്പറ്റ: ഇസ്രയേൽ - അമേരിക്കൻ ഭീകരത ഫലസ്തീനികളെ കശാപ്പ് ചെയ്യുന്നത് തുടരുകയാണ്. ആയുധം പ്രയോഗിച്ചും ഭക്ഷണം നിഷേധിച്ച്...
മേപ്പാടി: ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ ചെയർമാനായ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 2021-22 അദ്ധ്യായന വർഷത്തിൽ അനസ്തേഷ്യോളജി,...