വിശ്വനാഥൻ്റെ മരണം: വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് കോഴിക്കോട് എ.സി. പി ഡി. സുദർശൻ

വിശ്വനാഥൻ്റെ മരണം: അന്വേഷണ ഉദ്യോഗസ്ഥൻ ബന്ധുക്കളുടെ മൊഴിയെടുത്തു. വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് കോഴിക്കോട് എ.സി. പി ഡി. സുദർശൻ.
പരാതികളുടെയും മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ വയനാട് കൽപ്പറ്റയിലെ വിശ്വനാഥന്റെ വീട്ടിലെത്തി മൊഴിയെടുത്ത ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വനാഥന്റെ മരണവുമായി ബന്ധപ്പെട്ട പരാതി കുടുംബത്തിന്റെ പരാതിയിൽ കോഴിക്കോട് എ.സി. പി ഡി. സുദർശന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇന്നുച്ചയോടെയാണ് കൽപ്പറ്റയിലെ വീട്ടിലെത്തി മൊഴിയെടുത്തത്.
അമ്മയുടെയും സഹോദരന്റെയും മൊഴിയാണ് ആദ്യം രേഖപ്പെടുത്തിയത്. തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജിലുള്ള ഭാര്യ ബിന്ദുവിന്റെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി.
വീണ്ടും തിരിച്ച് കൽപ്പറ്റയിലെ വീട്ടിലെത്തി രാത്രിയാണ് മൊഴിയെടുക്കൽ പൂർത്തിയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *