.
മാനന്തവാടി: കഴിഞ്ഞ ദിവസം പിലാക്കാവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സുജി (ത്രേസ്യ)യുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. ഇതുസംബന്ധിച്ച് സുജിയുടെ പിതാവ് കണ്ണൂർ കൊട്ടിയൂരിലെ മണ്ണാപ്പറമ്പിൽ ജോസഫ് മാനന്തവാടി പോലീസിൽ പരാതി നൽകി. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനത്താലാണ് തന്റെ മകൾ ആത്മഹത്യ ചെയ്തതെന്ന് ജോസഫ് പരാതിപ്പെട്ടു.
. പിലാക്കാവ് വടക്കേതലക്കൽ വിനീഷ് ജോസഫിൻ്റെ ഭാര്യയാണ് മരിച്ച സുജി. ഭർത്താവും ഭർതൃമാതാവും ചേച്ചിയമ്മ എന്നു വിളിക്കുന്ന ബന്ധുവും സുജിയെ നിരന്തരം പീഡിപ്പിച്ചിരുന്നു. സുജിയുടെ പേരിൽ ലഭിച്ച ആത്മഹത്യക്കുറിപ്പ് സുജി എഴുതിയതല്ലെന്ന് സംശയിക്കുന്നു.
സുജി ജോലി ചെയ്ത പേരാവൂരിലെ ആശുപത്രിയിലുള്ളവരെ കുറ്റപ്പെടുത്തുന്ന പരാമർശം കത്തിലുണ്ട്. . പേരാവൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും ജീവനക്കാരും പല തവണ കുടുംബ വിഷയത്തിൽ ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചിരുന്നു. മകളെ അവളുടെ ഭർത്താവ് കൊന്ന് കെട്ടിത്തൂക്കിയതാണോ എന്ന് സംശയിക്കുന്നതായും ജോസഫ് നൽകിയ പരാതിയിലുണ്ട്. ഭർതൃവീട്ടുകാരുടെ പീഡനം സംബന്ധിച്ച് മാനന്തവാടി, കോളകം പോലീസിൽ മുമ്പ് പരാതി നൽകിയിരുന്നതായും ജോസഫ് നൽകിയ പരാതിയിലുണ്ട്. സുജിയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് മാനന്തവാടി പോലീസ് കേസെടുത്തിരുന്നു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
നവോദയ സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയായ മകൻ നാട്ടിലില്ല നാളെ മകൻ നാട്ടിലെത്തും. തുടർന്ന് മൃതദേഹം കുറ്റിമൂല സെയ്‌ന്റ് സേവ്യേഴ്‌സ് സെമിത്തേരിയിൽ സംസ്കരിക്കും. തിങ്കളാഴ്ച മുതൽ വീട്ടിലൽ നിന്ന് കാണാതായ സുജിയെ ബുധനാഴ്ച ഉച്ചയോടെയാണ് വീടിനു സമീപത്തുള്ള സ്വകാര്യവ്യക്തിയുടെ റബ്ബർ തോട്ടത്തിൽ തൂങ്ങിമരിച്ച നനിലയിൽ കണ്ടെത്തിയത്.മരണത്തിൽ നാട്ടുകാർക്കും സംശയമുണ്ട്.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...