വിശ്വനാഥൻ്റെ മരണം: കോഴിക്കോട് പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് നാളെ ബി.ജെ.പി.മാർച്ച്

. കൽപ്പറ്റ:
കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിക്ക് സമീപം വയനാട് കൽപ്പറ്റ സ്വദേശിയായ ആദിവാസി യുവാവ് വിശ്വനാഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. പട്ടികവർഗ്ഗ മോർച്ച നാളെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് മാർച്ച് നടത്തും.
പ്രതികളെ ഉടൻ അറസ്റ്റ് ചെയ്തില്ലങ്കിൽ 27-ന് സെക്രട്ടറിയേറ്റ് മാർച്ചും നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. സുധീർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിൽ പിണറായി സർക്കാരിൻ്റെ കാലത്ത് 35 ഇത്തരം മരണങ്ങൾ നടന്നിട്ടുണ്ടന്നും വിശ്വനാഥൻ്റേത് ആത്മഹത്യയല്ല സർക്കാർ സ്പോൺസേർഡ് കൊലപാതകമാണന്ന് ബി.ജെ.പി. നേതാക്കൾ ആരോപിച്ചു.
കുടുംബത്തിന് നിയമപരമായി ലഭിക്കേണ്ട മുഴുവൻ ആനുകൂല്യങ്ങളും ഉടൻ നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടു.
സി.പി.എം. പ്രവർത്തകർ പ്രതികളായി വരുന്ന കേസുകളിൽ അന്വേഷണം അട്ടിമറിക്കപ്പെടുകയാണ്. പോലിസ് നീതി കാട്ടുന്നില്ലന്നും ഇവർ പറഞ്ഞു. ജില്ലാ പ്രസിഡണ്ട് കെ.പി.മധു ,ഭാരവാഹികളായ പള്ളിയറ രാമൻ, ശ്രീനിവാസൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post നിശാഗന്ധി നൃത്തോത്സവത്തിന് അരങ്ങുണര്‍ന്നു
Next post മദ്യമോഷ്ടാവ് സി സി.ടി.വി.യിൽ കുടുങ്ങി: പോലീസ് പൊക്കി
Close

Thank you for visiting Malayalanad.in