കൂലി കൂട്ടിച്ചോദിച്ചതിന് ആദിവാസി മധ്യവയസ്‌കന് ക്രൂര മർദ്ദനം.

കൂലി കൂട്ടിച്ചോദിച്ചതിന് ആദിവാസി മധ്യവയസ്‌കന് ക്രൂര മർദനം.വയനാട് അമ്പലവയല്‍ നീര്‍ച്ചാല്‍ കോളനിയിലെ ബാബു എന്ന ചൊറിയനെയാണ് തൊഴിലുടമ മർദിച്ചത്. മുഖത്ത് ചവിട്ടേറ്റ് താടിയെല്ല് പൊട്ടിയ ബാബുവിനെ ആദ്യം ബത്തേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡി. കോളജിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ അമ്പലവയൽ മഞ്ഞപ്പാറ സ്വദേശി അനീഷിനെതിരെ പട്ടികജാതി പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരം പൊലീസ് കേസെടുത്തു
അമ്പലവയൽ മഞ്ഞപ്പാറ സ്വദേശി അനീഷിൻ്റെ വീട്ടിൽ ജോലിക്ക് പോയ ബാബുവിനാണ് കഴിഞ്ഞ ദിവസം ക്രൂര മർദനമേറ്റത്. കുരുമുളക് പറിച്ചതിന് കൂലിയായി 700 രൂപ ചോദിച്ചതിനാണ് മര്‍ദ്ധിച്ചതെന്ന് ബാബു പറഞ്ഞു.
മര്‍ദ്ദനത്തില്‍ അവശനായ ബാബുവിനെ എസ് ടി. പ്രമോട്ടര്‍ എത്തി ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. താടിയെല്ലിന് പൊട്ടലുള്ളതിനെ തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.
മര്‍ദ്ദിച്ച ശേഷം തള്ളിയിട്ടപ്പോളാണ് ബാബുവിന്റെ താടിയെല്ല് പൊട്ടിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇന്ന് പുലർച്ചെ മെഡി. കോളജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിച്ചപ്പോഴാണ് എസ് സി എസ് ടി വകുപ്പുകള്‍ പ്രകാരവും 325-ാം വകുപ്പനുസരിച്ചും അമ്പലവയല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് അന്വേഷിച്ച് ആവശ്യമെങ്കിൽ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുമെന്നാണ് സൂചന

Leave a Reply

Your email address will not be published. Required fields are marked *

Previous post കൽപ്പറ്റയിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട: മയക്കുമരുന്ന് ഗുളികകളും എം.ഡി.എം-എ.യും പിടികൂടി.
Next post വിശ്വനാഥൻ്റെ കുടുംബത്തിന് നീതി ഉറപ്പാക്കും: ജോലിക്കും സാമ്പത്തിക സഹായത്തിനും ശുപാർശ ചെയ്യുമെന്നും എസ്.സി. എസ്. ടി. കമ്മീഷൻ
Close

Thank you for visiting Malayalanad.in