കൽപ്പറ്റ :
മുത്തങ്ങ സമരത്തിന്റെ 20-ാം വാര്‍ഷികം 2023 ഫെബ്രുവരി 18, 19 തീയതികളില്‍ വിപുലമായ പരിപാടികളോടെ ആചരിക്കും. 2023 ഫെബ്രുവരി 18, 19 തീയതികളില്‍ മുത്തങ്ങ തകരപ്പാടിയിലും സുല്‍ത്താന്‍ ബത്തേരിയിലുമായാണ് പരിപാടികള്‍ സംഘടിപ്പിക്കുക. 20-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഫെബുവരി ആദ്യവാരം നടക്കുന്ന ജോഗി മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റ് കല്ലൂര്‍, അളിവയലില് നടക്കും. ജേതാക്കളായ ആദിവാസി യുവാക്കള്‍ക്കുള്ള ട്രോഫി വിതരണവും വിദ്യാര്‍ത്ഥികളുടെ മുത്തങ്ങ അനുസ്മരണ സാംസ്കാരിക ജാഥയും ഫെബ്രുവരി 18ന് സുല്‍ത്താന്‍ ബത്തേരിയില്‍ ആദിശക്തി സമ്മര്‍ സ്കൂളിന്റെ നേതൃത്വത്തില്‍ നടക്കും. ഫെബ്രുവരി 19ന് കാലത്ത് 9 മണിക്ക് തകരപ്പാടിയില്‍ മുത്തങ്ങ പ്രക്ഷോഭത്തിന്റെ ഭാഗമായ അനുസ്മരണ പരിപാടിക്ക് തുടക്കം കുറിക്കും. ഗോത്രപൂജ, ഗദ്ദിക തുടങ്ങിയ ചടങ്ങുകള്‍ക്ക്ശേഷം സുല്‍ത്താന്‍ ബത്തേരി ടൗണില്‍ ജോഗി അനുസ്മരണ സന്ദേശയാത്രയും, അനുസ്മരണ സമ്മേളനവും നടക്കും. അനുസ്മരണ സമ്മേളനം സുല്‍ത്താന്‍ ബത്തേരി ടൗണിലുള്ള ടിപ്പു സുല്‍ത്താന്‍ പ്ലെയ്സ് (ലീഗ് ഹൗസ്)ലാണ് നടക്കുക. അനുസ്മരണ സമ്മേളനത്തിന്റെ വേദിയില്‍ മുത്തങ്ങ സമര ചരിത്രം പ്രസിദ്ധീകരിക്കാനുള്ള ബൃഹത് പദ്ധതിക്കുള്ള രൂപരേഖ തയ്യാറാക്കും. മുത്തങ്ങ സമരത്തിന്റെ സാമൂഹിക രാഷ്ട്രീയ കാരണങ്ങള്‍, മുത്തങ്ങ സമരത്തില്‍ പങ്കെടുത്തവരുടെയും പത്രപ്രവര്‍ത്തകരുടെയും സോഷ്യല്‍ ആക്റ്റിവിസ്റ്റുകളുടെയും സമരാനുഭവങ്ങള്‍, മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട എല്ലാ ഔദേ്യാഗികവും അനൗദ്യോഗികമായ രേഖകളും ഉൾപ്പെടുത്തി സമഗ്രമായ ഒരു രേഖപ്പെടുത്തല്‍ മൂ്ന്ന് വോള്യങ്ങളിലായി ചെയ്യുതിനുള്ള പരിപാടിയാണ് വിഭാവനം ചെയ്യുന്നത്. സോഷ്യല്‍ ആക്റ്റിവിസ്റ്റുകളുടെയും ജേണലിസ്റ്റുകളുടെയും ചരിത്രപഠിതാക്കളുടെയും പിന്തുണയോടെയാണ് പ്രസിദ്ധീകരണം തയ്യാറാക്കുക. ഇതിനായുള്ള ഡോക്യുമെന്റേഷനും മുത്തങ്ങ കേസുകള്‍ കൈകാര്യം ചെയ്യുതിനുമുള്ള ഫണ്ട് ശേഖരണ പദ്ധതിയും സമ്മേളനത്തില്‍ ആവിഷ്കരിക്കും. ആദിവാസി-ദലിത്-പാര്ശ്വവല്കൃത സമൂഹങ്ങളുടെ രാഷ്ട്രീയ മഹാസഭ എന്ന പേരില്‍ ഒരു സാമൂഹിക- രാഷ്ട്രീയ വേദിക്കുള്ള നയപ്രഖ്യാപനം അനുസ്മരണ സമ്മേളനത്തില്‍ നടത്തും. 2004ല്‍ രൂപീകരിച്ചിരുന്ന രാഷ്ട്രീയ മഹാസഭയുടെ പ്രവര്‍ത്തനം മരവിപ്പിച്ചിരുന്നു. ഇത് പുനരുജ്ജീവിപ്പിക്കുതിനുള്ള പുതിയ പ്രമേയമാണ് സമ്മേളനം അംഗീകരിക്കുക. 🔹വനാവകാശനിയമം-പെസ നിയമം ഇവ നടപ്പാക്കുക, 🔹ബഫര്‍ സോൺ റദ്ദാക്കുക, വയനാട് വന്യജീവി സങ്കേതവിജ്ഞാപനം പുനഃപരിശോധിക്കുക, 🔹ദലിത്-ആദിവാസി വിഭാഗങ്ങള്‍ക്ക് പ്രത്യേ നിയോജകമണ്ഡലം ഏർപ്പെടുത്തുക 🔹തണ്ണീര്‍ത ആശ്രിത സമൂഹങ്ങള്‍ക്ക് വനാവകാശം പോലുള്ള നിയമം നടപ്പാക്കുക 🔹തീരദേശമത്സ്യതൊഴിലാളി സമൂഹങ്ങള്‍ക്ക് കടലവകാശനിയമം കൊണ്ടുവരിക, 🔹ആദിവാസി പുനരധിവാസ പാക്കേജ് സമ്പൂര്‍ണ്ണമായി നടപ്പാക്കുക, 🔹ആദിവാസികള്‍ക്കും ദലിതര്‍ക്കും ഭൂരഹിതര്‍ക്കും തോട്ടം ഭൂമി പതിച്ചുനല്കുക, 🔹ദലിത് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കും ഇതര ന്യൂനപക്ഷ മതത്തില്‍പെട്ട ദലിതര്‍ക്കും പട്ടികജാതി പദവി നല്‍കുക, 🔹ദലിത് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് പഞ്ചായത്ത്രാജില്‍ സംവരണം നടപ്പാക്കുക, 🔹ത്രിതല പഞ്ചായത്ത്രാജിലെ SC/സ് ഫണ്ട് വിനിയോഗത്തിന് പുതിയ നയമുണ്ടാക്കുക, 🔹ഫണ്ട് വിനിയോഗം ഫലപ്രദമാക്കുക, 🔹EWS റിസര്‍വേഷന്‍ പിന്‍വലിക്കുക, 🔹SC/ST വിഭാഗത്തിലെ അതി പിന്നോ ക്കം നില്‍ക്കുവര്‍ക്ക് പ്രതേ്യക വികസന പാക്കേജും റിക്രൂട്ട്മെന്റും നടപ്പാക്കുക, 🔹എയ്ഡഡ് മേഖല നിയമനം PSC ക്ക് വിടുക, 🔹SC/ST വകുപ്പിലെ നിയമനത്തില്‍ 50% SC/ST വിഭാഗങ്ങള്‍ക്ക് നല്‍കുക, 🔹PSC റോസ്റ്റര്‍ സംവിധാനം ശാസ്ത്രീയമായ പരിഷ്കരിക്കുക, 🔹തോട്ടം തൊഴിലാളികള്‍ക്ക് ഭൂമി നല്കി പുനരധിവസിപ്പിക്കുക
🔹 എല്ലാ രാഷ്ട്രീയ നിയോജകമണ്ഡലങ്ങളിലും സ്ത്രീകൾക്ക് 50 ശതമാനം സംവരണം നൽകുക 🔹 ട്രാൻസ്ജെൻഡർ സമൂഹങ്ങൾക്ക് മറ്റു ന്യൂനപക്ഷ വിഭാഗങ്ങൾക്കും പ്രാതിനിധ്യം ഉറപ്പുവരുത്തുക
തുടങ്ങിയ ആവശ്യങ്ങളാണ് രാഷ്ട്രീയ മഹാസഭയുടെ നയപ്രഖ്യാപനത്തിലുണ്ടാകുക. 2004ല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് മുന്‍തൂക്കം നൽകിയാണ് രാഷ്ട്രീയ മഹാസഭ പ്രവര്‍ത്തിച്ചിരുത്. എന്നാല്‍ ആദിവാസി-ദലിത് പാര്ശ്വവല്കൃത വിഭാഗങ്ങളെ ഒരു വോട്ട് ബാങ്ക് ആക്കുക എന്ന ലക്ഷ്യമുണ്ടെങ്കിലും സാമൂഹികമായ ഒഴിവാക്കലുകള്‍ക്കെതിരെ (social exclusion) ശക്തമായ സമരം നടത്താനുള്ള കൂട്ടായ വേദി എന്ന നിലയിലുള്ള പ്രവര്‍ത്തനത്തിനാണ് ഇന്ന ത്തെ സാഹചര്യത്തില്‍ ഊന്നല്‍ നല്‍കുക.
ഫെബ്രുവരി 19ന് 4 മണിക്ക് സുല്‍ത്താന്‍ ബത്തേരി, ടിപ്പു സുല്‍ത്താന്‍ പ്ലെയിസില്‍ (ലീഗ് ഹൗസ്-കക്കോടന്‍ പമ്പിന് സമീപം) നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ വിവിധ ദലിത്-ആദിവാസി സംഘടനാ പ്രതിനിധികള്‍, മുത്തങ്ങ സമരത്തില്‍ പങ്കെടുത്തവരും ഐക്യദാര്‍ഢ്യ പ്രവര്‍ത്തനം നടത്തിയവരും, പത്രപ്രവര്‍ത്തകരും, ആക്റ്റിവിസ്റ്റുകളും, ദേശീയ നേതാക്കളും പങ്കെടുക്കും.
എം.ഗീതാനന്ദന് (സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍, ആദിവാസി ഗോത്രമഹാസഭ)
രമേശന് കൊയാലിപ്പുര (ആദിവാസി ഗോത്രസഹാസഭ)
സുന്ദരന്‍ അപ്പപ്പാറ (ആദിവാസി ഗോത്രമഹാസഭ)
അശ്വതി പി വി (ആദിശക്തി സമ്മര്‍ സ്കൂള്‍) എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....